കറാച്ചി: ക്രിക്കറ്റില്‍ പ്രതിഭാധനരായ നിരവധി കളിക്കാരെ സംഭാവന നല്കിയ ദക്ഷിണാഫ്രിക്കയില്‍നിന്ന് ഇതാ മറ്റൊരു ഉജ്വല താരം കൂടി വരവറിയിച്ചു. ഏകദിന അരങ്ങേറ്റത്തില്‍ 150 റണ്‍സ് നേടുന്ന ചരിത്രത്തിലെ ആദ്യ ക്രിക്കറ്റ് താരമായി മാത്യു ബ്രീറ്റ്സ്കെ. പാക്കിസ്ഥാന്, കിവീസ് എന്നീ ടീമുകള്‍ കൂടി പങ്കെടുക്കുന്ന ത്രിരാഷ്്ട്ര പരമ്പരയില്‍ കിവീസിനെതിരാ. മത്സരത്തിലായിരുന്നു വലംകൈയ്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ പ്രകടനം. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കായി ഓപ്പണറായിറങ്ങിയ ബ്രീറ്റ്സ്കെ 148 പന്തില്‍ 11 ഫോറുകളുടെയും അഞ്ച് സിക്സറുകളുടെയും സഹായത്തോടെ 150 റണ്‍സ് നേടി.
ബ്രീറ്റ്സ്കെയ്ക്ക് മുമ്പ്, ഏകദിന അരങ്ങേറ്റത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ റെക്കോര്‍ഡ് മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍ ഡെസ്മണ്ട് ഹെയ്ന്സിന്റെ പേരിലായിരുന്നു. ഓസ്ട്രേലിയയ്ക്കെതിരെ 1978 ഫെബ്രുവരി 22 ന് സെന്റ് ജോണ്‍സില്‍ അരങ്ങേറിയ ഇതിഹാസ താരം ഹെയ്ന്‍സ്, 16 ഫോറുകളുടെയും രണ്ട് സിക്സറുകളുടെയും സഹായത്തോടെ 136 പന്തില്‍ നിന്ന് 148 റണ്‍സ് നേടിയിരുന്നു. ഏകദിന അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടുന്ന ലോകത്തിലെ 20-ാമത്തെ ബാറ്ററുമാണ്് ബ്രീറ്റ്സ്കെ. മുമ്പ് നാല് ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരും അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടിയിട്ടുണ്ട്.
എന്നാല്‍, മത്സരത്തില്‍ ദക്ഷിണാഫ്രിക്ക പരാജയമേറ്റുവാങ്ങി. ആറ് വിക്കറ്റിനായിരുന്നു പ്രോട്ടിയാസ് ടീമിന്റെ പരാജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് 44. 3 ഓവറില്‍ ആറിന് 308 റണ്‍സും വിജയവും സ്വന്തമാക്കി. 133 റണ്‍സ് നേടി പുറത്താകാതെ നിന്ന് നായകന് കെയ്ന്‍ വില്യംസണാണ് കിവീകളുടെ വിജയശില്‍പ്പി. ഓപ്പണര്‍ ഡെവണ്‍ കോണ്‍വേ 97 റണ്‍സ് നേടി.
നേരത്തെ ദക്ഷിണാഫ്രിക്കയ്ക്കായി വിയാന്‍ മുള്‍ഡര്‍ 64ഉം ജാസണ്‍ സ്മിത്ത് 41ഉം റണ്‍സ് നേടി. ജയത്തോടെ കിവീസ് ത്രിരാഷ്്ട്ര പരമ്പരയുടെ ഫൈനലില്‍ കടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: