ലക്നൗ: യുവാവിനെ നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിച്ച 5 പേർ അറസ്റ്റിൽ. യുപി ബിജ്നൂർ ജില്ലയിലെ ധംപൂർ ടൗണിലാണ് സംഭവം. 21-കാരിയായ മുസ്ലീം യുവതിയെ വിവാഹം കഴിക്കുന്നതിന് മുന്നോടിയായി യുവാവിന്റെ മതംമാറ്റാൻ ശ്രമിക്കുകയായിരുന്നു. മതപണ്ഡിതരടക്കമുള്ളവരാണ് അറസ്റ്റിലായത്.
24-കാരനായ മുകുളിനെയാണ് ശനിയാഴ്ച രാത്രി അഫ്താഫ്-ഇ-ഉലൂം എന്ന മദ്രസയിൽ മതം മാറ്റാൻ ശ്രമിച്ചത്. യുവാവിന്റെ പിതാവ് ജസ്വന്ത് സിംഗാണ് ഇത് സംബന്ധിച്ച് പരാതി നൽകിയത് . മൗലവിമാരായ ഖാരി ഇർഷാദ്, ഗുർഫാൻ എന്നിവരും യുവതിയുടെ മാതാപിതാക്കളായ മുഹമ്മദ് ഷാഹിദ്, രുക്സാന ബീഗം , വധു ഷൈമ എന്നിവരുമാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: