ന്യൂദല്‍ഹി: ഇന്ത്യയില്‍ ചികിത്സാരംഗത്തേക്ക് കൂടി ചുവടുവെയ്ക്കാന്‍ അദാനി. യുഎസിലെ മയോ ക്ലിനിക്കുമായി ചേര്‍ന്നാണ് ഗൗതം അദാനി ഇന്ത്യയില്‍ മെഡിക്കല്‍ കോളെജുകളോടൊപ്പം ആശുപത്രികള്‍ ആരംഭിക്കുക. മെഡിക്കല്‍ വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തെ ഗവേഷണത്തിലും പേര് കേട്ട അമേരിക്കയിലെ സ്ഥാപനമാണ് മയോ ക്ലിനിക്ക്.
തുടക്കത്തില്‍ 6000 കോടി രൂപയാണ് നിക്ഷേപിക്കുക. രണ്ട് മെഡിക്കല്‍ കോളേജുകളോടുകൂടിയ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികള്‍ സ്ഥാപിക്കാനാണ് ഈ തുക ഉപയോഗിക്കുക.
ഇതില്‍ ഒരു മെഡിക്കല്‍ കോളെജ്-കം-മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി മുംബൈയില്‍ സ്ഥാപിക്കും. മറ്റൊന്ന് അഹമ്മദാബാദിലാണ് സ്ഥാപിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: