ചെന്നൈ: പണംവച്ച് ഓണ്‍ലൈനില്‍ ഗെയിം കളിക്കുന്നതിന് തമിഴ്നാട്ടില്‍ കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തി. 18 വയസിനു താഴെയുള്ളവര്‍ ഇത്തരത്തിലുള്ള ഗെയിമുകള്‍ കളിക്കുന്നത് നിരോധിച്ചു. സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ നല്കിയാല് മാത്രമേ സംസ്ഥാനത്ത് ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ അനുവാദമുള്ളൂ.
പ്രായപൂര്‍ത്തിയാകാത്തവരുടെ അക്കൗണ്ട് ഇടപാടുകളുടെ ഒടിപി രക്ഷിതാവിന്റെ ഫോണിലാണ് ലഭിക്കുക. മാത്രമല്ല, ഇത്തരം അക്കൗണ്ടുകളിലെ ഇടപാടിന് പരിധിയും നിശ്ചയിച്ചിട്ടുണ്ട്. ഇതിനാല്‍ പ്രായപൂര്‍ത്തിയാകാത്തവരുടെ ഓണ്‍ലൈന്‍ ഗെയിം കളിക്കല് നിയന്ത്രിക്കാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. രക്ഷിതാക്കള്‍ അറിയാതെ അവരുടെ അക്കൗണ്ട് ഉപയോഗിച്ച് ഗെയിം കളിച്ചാലും ബാങ്ക് അക്കൗണ്ട് ഉടമയുടെ ഫോണിലേക്കാണ് ഒടിപി വരിക.
ഓണ്‍ലൈന്‍ കളികള്‍ക്ക് അടിമപ്പെട്ട് ലക്ഷങ്ങള്‍ നഷ്ടപ്പെട്ട് ജീവനൊടുക്കുന്ന കുട്ടികളുടെയും മുതിര്‍ന്നവരുടെയും എണ്ണം സംസ്ഥാനത്ത് വര്‍ധിച്ചിരിക്കുകയാണ്. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: