കോട്ടയം: കൊല്ലം തേനി ദേശീയപാത വികസനത്തിനായി 3100 കോടി രൂപയുടെ എസ്റ്റിമേറ്റിന് കേന്ദ്രസര്‍ക്കാര്‍ പ്രാഥമിക അംഗീകാരം നല്‍കിയതായി കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു. കൊല്ലം കടവൂര്‍ മുതല്‍ ചെങ്ങന്നൂര്‍ ആഞ്ഞിലിമൂട് വരെ 62 കിലോമീറ്ററിന് 1350 കോടി രൂപയും കോട്ടയം മുതല്‍ പൊന്‍കുന്നം വരെ 31 കിലോമീറ്ററിന് 750 കോടി രൂപയും മുണ്ടക്കയം മുതല്‍ കുമളി വരെ 55 കിലോമീറ്ററിന് ആയിരം കോടി രൂപയുമാണ് ദേശീയപാതയുടെ വിവിധ റീച്ചുകള്‍ക്കായി ലഭ്യമാക്കുക. ആദ്യഘട്ടത്തില്‍ പ്രധാനമായും ഭൂമി ഏറ്റെടുക്കലാണ് തുക വിനിയോഗിക്കുകയെന്ന് എംപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: