ന്യൂദൽഹി : ദൽഹി തെരഞ്ഞെടുപ്പിൽ ഏറ്റ ദയനീയ പരാജയത്തിന്റെ ആഘാതത്തിലാണ് ആപ്പും , കോൺഗ്രസും . ഏറെ പ്രതീക്ഷയുണ്ടായിരുന്ന മുസ്ലീങ്ങൾക്ക് ഭൂരിപക്ഷമുള്ള മുസ്തഫാബാദിലും കാവി പതാക ഉയർന്നു കഴിഞ്ഞു. ബിജെപിയുടെ മോഹൻ സിംഗ് ബിഷ്താണ് ഈ സീറ്റിൽ വിജയിച്ചത് .
എം എൽ എ യായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ പ്രഖ്യാപനം തന്നെ പ്രദേശത്തിന്റെ പേര് ഉടൻ തന്നെ ശിവപുരി അല്ലെങ്കിൽ ശിവ് വിഹാർ എന്നാക്കി മാറ്റുമെന്നാണ്. മുസ്തഫാബാദിൽ 39.5 ശതമാനം മുസ്ലീങ്ങളാണുള്ളത്. 2020-ലെ കലാപം ഏറ്റവും കൂടുതൽ ബാധിച്ച വടക്കുകിഴക്കൻ ഡൽഹിയിലെ സീറ്റാണ് മുസ്തഫാബാദ്. 53 പേർക്ക് ഇവിടെ ജീവൻ നഷ്ടപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: