കോട്ടയം: സംസ്ഥാനത്തെ ധനക്കമ്മി യഥാര്‍ത്ഥത്തില്‍ 5% കടക്കുമെങ്കിലും 2.29 ശതമാനം മാത്രമാണ് സംസ്ഥാന ബജറ്റില്‍ കാണിച്ചിരിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍. നിര്‍മ്മാണ കരാറുകാര്‍ക്ക് നല്‍കാനുള്ള പതിനാറായിരം കോടിയും സാമൂഹ്യ സുരക്ഷാ പെന്ഷന് മൂന്നു മാസത്തെ കുടിശികയായ 1400 കോടിയും ശമ്പള പരിഷ്കരണ കുടിശ്ശികയായ 17000 കോടിയും ഉള്‍പ്പെടുത്തിയാല്‍ ഇത് 4.98 ശതമാനം ആകുമെന്നും അങ്കണവാടികള്‍ക്കും മറ്റും നല്‍കാനുള്ള പണം കുടി ചേര്‍ത്താല്‍ ഇത് 5% കടക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
കേന്ദ്രസര്‍ക്കാര്‍ കടമെടുപ്പില്‍ പരിധി വച്ചതോടെ ചെലവുകള്‍ പലതും വരും വര്‍ഷങ്ങളിലേക്ക് മാറ്റിവയ്ക്കുകയാണ്. വികസന പദ്ധതികള്‍ക്കായി കടമെടുക്കുന്ന പണം പ്രതിദിന ചെലവിനായി വകമാറ്റുന്നു. ദൈനംദിന ചെലവിന്റെ 22.4% തുക പലിശ നല്കാന് ചെലവിടുന്നു. 20.8% സര്‍വീസ് പെന്‍ഷനുവേണ്ടിയും. വരുമാനത്തിന്റെ 43.2% പലിശയും പെന്‍ഷനും നല്‍കാനാണ് ഉപയോഗിക്കുന്നത്. ബാക്കി 57 ശതമാനം കൊണ്ടാണ് മറ്റെല്ലാ ചെലവുകള്‍ നടത്തുന്നതെന്നുമാണ്വിദഗ്ധര് ചൂണ്ടിക്കാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: