തൃശൂർ : വാട്സാപ്പ് വഴി മദ്യം വിൽക്കുന്ന മാഹിക്കാരൻ പിടിയിൽ . അമിത വേഗതയിൽ പാഞ്ഞ കാർ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് മാഹിക്കാരൻ ജംഷാദിന്റെ മൊബൈൽ ബാർ കണ്ടെത്തിയത്.
ഇന്ന് പുലർച്ചെ പേരാമ്പ്രയിൽ വാഹന പരിശോധന നടത്തുകയായിരുന്നു ചാലക്കുടി ഡിവൈ എസ്പി കെ സുമേഷും സംഘവും . ഈ സമയത്താണ് കാർ പാഞ്ഞെത്തിയത് . കാറിന്റെ വരവ് കണ്ടപ്പോഴേ പോലീസുകാർക്ക് സംശയം തോന്നി . കാറിന്റെ ഡിക്കി പരിശോധിച്ചപ്പോഴാകട്ടെ 224 കുപ്പി മാഹി മദ്യമാണ് കണ്ടത് . കാർ ഓടിച്ചിരുന്നതും ജംഷാദാണ്.
വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് മദ്യവിൽപ്പനയാണ് ജംഷാദിന് പണി . വാട്സാപ്പ് നമ്പറിൽ ബന്ധപ്പെട്ടാൽ മദ്യം നൽകും. മദ്യം കണ്ടെത്തിയ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: