തിരുവനന്തപുരം:അരവിന്ദ് കെജരിവാളും മനീഷ് സിസോദിയയും പരാജയപ്പെട്ടതോടെ ആംആദ്മി പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുകയാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്.
അരവിന്ദ് കെജരിവാളിന് വേണ്ടി കേരളത്തില്‍ പ്രതിഷേധിച്ച യുഡിഎഫിനും എല്‍ഡിഎഫിനും മുഖത്തേറ്റ അടിയാണിത്. അഴിമതിക്കാര്‍ക്ക് നല്കുന്ന ശക്തമായ സന്ദേശമാണിതെന്നും കെ സുരേന്ദ്രന് പറഞ്ഞു.
ദല്‍ഹിയില്‍ പരാജയപ്പെട്ടത് ആപ്പ് മാത്രമല്ല, അര്‍ബന്‍ നക്സലുകളും കള്‍ച്ചറല്‍ മാര്‍ക്സിസ്റ്റുകളും പൊളിറ്റിക്കല്‍ ഇസ്ലാമും തുക്കടെ തുക്കടെ ഗ്യാംഗും പിന്നെ സോറോസ് ഫണ്ടഡ് ജര്ണോകളുമാണ്. കാലം കരുതിവച്ച കാവ്യനീതിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സിപിഎം ഭരിക്കുന്ന കേരളത്തില്‍ ബി. ജെ. പിക്ക് ലഭിക്കുന്ന വോട്ടുവിഹിതം ഏതാണ്ട് 20 ശതമാനമാണ്.എന്നാല്‍ ബി. ജെ. പി ഭരിക്കാന്‍ പോകുന്ന, 22 മണ്ഡലങ്ങളില്‍ മലയാളികള്‍ക്കു നിര്‍ണായകമായ വോട്ടുള്ള ദല്‍ഹിയില്‍ സിപിഎമ്മിന് ലഭിച്ചത് 0.01 ശതമാനം വോട്ടാണ്.
ദല്‍ഹി 15 വര്‍ഷം ഭരിച്ച കോണ്‍ഗ്രസ് സംപൂജ്യരായി. വെറും പ്രാദേശിക പാര്‍ട്ടി മാത്രമായി മാറിയ കോണ്‍ഗ്രസിന് പ്രതിപക്ഷത്തെ നയിക്കാനുള്ള ധാര്‍മ്മികമായ അവകാശം പോലും നഷ്ടപ്പെട്ടെന്നും കെ സുരേന്ദ്രന് പറഞ്ഞു. ദല്‍ഹി തെരഞ്ഞെടുപ്പ് ഫലം കേരളത്തിലും പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: