വഡോദര : എട്ടു വര്‍ഷത്തെ വിവാഹ ജീവിതത്തിനിടെ ഭാര്യ സഫ ബെയ്ഗിന്റെ മുഖം പൂര്‍ണമായി കാണുന്ന ചിത്രം ആദ്യമായി അടുത്തിടെയാണ് ഇന്ത്യയുടെ മുന്‍ ഓള് റൗണ്ട് താരം ഇര്ഫാന് പത്താന് പങ്ക് വച്ചത് . ഇരുവരുടെയും എട്ടാം വിവാഹ വാര്‍ഷികമായിരുന്നു ശനിയാഴ്ച. സഫയെക്കുറിച്ച് ഹൃദയഹാരിയായ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം കൂടെച്ചേര്‍ത്തത്.
എട്ടുവര്‍ഷത്തിനിടെ ഭാര്യ തന്റെയും മക്കളുടെയും ജീവിതത്തില്‍ കൂട്ടായുണ്ടായതു സംബന്ധിച്ചാണ് ഇര്‍ഫാന്റെ പോസ്റ്റ്. ‘ഒരാത്മാവുകൊണ്ട് നിര്‍വഹിച്ച നിരവധി റോളുകള്‍, മാനസിക ഉത്തേജനം പകര്‍ന്നവള്‍, തമാശക്കാരി, പ്രശ്നക്കാരി, എന്റെ മക്കളുടെ സ്ഥിരം കൂട്ടുകാരി, സുഹൃത്ത്, അമ്മ. മനോഹരമായ ഈ യാത്രയില്‍, നിന്നെ എന്റെ ഭാര്യയായി ഞാന്‍ വിലമതിക്കുന്നു. എട്ടാം ആശംസകള്‍ പ്രിയേ’ – സഫയ്ക്ക് ആശംസ നേര്‍ന്ന് ഇര്ഫാന് എക്സില്‍ കുറിച്ചു.
പത്താനൊപ്പമുള്ള സഫയുടെ ചിത്രങ്ങള്‍ നിരവധി തവണ പുറത്തുവന്നിരുന്നെങ്കിലും അവയിലൊന്നും മുഖം മുഴുവനായി കാണാനാവുമായിരുന്നില്ല. പലതും , ബുർഖ ധരിച്ച ചിത്രങ്ങളായിരുന്നു. എന്നാൽ ഇപ്പോൾ ഭാര്യയുടെ മുഖം കാണിക്കുന്ന ചിത്രം പങ്ക് വച്ച ഇർഫാനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്തെത്തി കഴിഞ്ഞു.
ഇർഫാൻ തന്റെ ആത്മാവിനെയും വിശ്വാസത്തെയും പിശാചിന് വിറ്റുവെന്നാണ് ചിലരുടെ കമന്റുകൾ . നിങ്ങളുടെ സഹോദരന്റെ ഭാര്യ എപ്പോഴും ഹിജാബ് ധരിക്കും. നിങ്ങളുടെ ഭാര്യയും അങ്ങനെയാകണമെന്ന നിർദേശങ്ങളാണ് ചിലർ നൽകിയിരിക്കുന്നത്. ഭാര്യയെ മറ്റുള്ളവരുടെ മുന്നിൽ കാണിക്കാൻ നാണമില്ലേയെന്നും , അള്ളാഹുവിനോട് കണക്ക് പറയേണ്ടി വരുമെന്നും ചിലർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: