ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെയുള്ള ആക്രമണങ്ങൾ തുടർക്കഥയാകുന്നു. രാജ്യത്തെ മൗൽവിബസാർ ജില്ലയിലെ കമൽഗഞ്ച് ഉപാസിലയിലെ ഷംഷേർനഗർ യൂണിയനിൽ 11 വയസ്സുള്ള ഹിന്ദു പെൺകുട്ടിയുടെ വികൃതമാക്കിയ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ചയാണ് ദാരുണമായ സംഭവം പുറത്തുവന്നത്.
പൂർണിമ റെലി എന്ന പെൺകുട്ടിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. നാലാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു പെൺകുട്ടി. ബുധനാഴ്ച മുതൽ പെൺകുട്ടിയെ കാണാതായിരുന്നു. വയലിൽ നിന്ന് കന്നുകാലികളെ തിരികെ കൊണ്ടുവരാൻ പോയതായിരുന്നു പെൺകുട്ടി.
തുടർന്ന് പിറ്റേന്ന് രാവിലെ ഷംഷേർനഗർ തേയിലത്തോട്ടത്തിലെ തൊഴിലാളികളാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ അവർ പോലീസിനെ അറിയിക്കുകയും ചെയ്തു. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
കഴുത്തും കൈത്തണ്ടയും മുറിച്ചുമാറ്റിയ നിലയിലയായിരുന്നു. അതേ സമയം ക്രൂരമായ കൊലപാതകത്തിൽ ഉൾപ്പെട്ടവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പ്രദേശത്തെ ഹിന്ദു സമൂഹം ഒന്നടങ്കം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: