ധാക്ക : ബംഗ്ലാദേശിൽ വീണ്ടും കലാപാന്തരീക്ഷം. കഴിഞ്ഞ ദിവസമാണ് മുൻ പ്രസിഡന്റ് ഷെയ്ഖ് മുജിബുർ റഹ്മാന്റെ വീടിന് തീയിട്ടത് . ഇത് ബംഗ്ലാദേശിലുടനീളം പ്രക്ഷുബ്ധമായ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു. ഇപ്പോഴിതാ ബംഗ്ലാദേശി നടിമാരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.
മെഹർ അഫ്രോസ് ഷാനെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത് . ഇവരെ ഇപ്പോള്‍ ചോദ്യം ചെയ്തുവരികയാണ്. താരത്തിന്റെ ആരാധകർക്കിടയിൽ ഇത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്.മറ്റൊരു നടിയായ സോഹാന സാബയെയും ധാക്ക മെട്രോപൊളിറ്റൻ പോലീസിന്റെ ഡിറ്റക്ടീവ് ബ്രാഞ്ച് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു.
ഫെബ്രുവരി 6 ന് രാത്രിയാണ് മെഹറിനെ അറസ്റ്റ് ചെയ്തതെന്ന് അഡീഷണൽ പോലീസ് കമ്മീഷണർ റെസൽ കരിം മല്ലിക് പറഞ്ഞു. രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, അതിനെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിനെ താരം വിമർശിച്ചിരുന്നുവെന്നും പറയപ്പെടുന്നു.
മെഹറിന്റെ അറസ്റ്റിന് മുമ്പ്, ബംഗ്ലാദേശിലെ ജമാൽപൂരിൽ മെഹറിന്റെ കുടുംബം താമസിച്ചിരുന്ന വീട്ടിൽ റെയ്ഡ് നടന്നു. നാട്ടുകാരും മദ്രസ വിദ്യാർത്ഥികളും വീട്ടിലെത്തി സാധനങ്ങൾ നശിപ്പിച്ചു. ആക്രമിക്കപ്പെട്ട വീട് മെഹറിന്റെ പിതാവ് എഞ്ചിനീയർ മുഹമ്മദ് അലിയുടെതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: