കോഴിക്കോട് :കല്ലാച്ചിയില്‍ അല്‍ഫാമില്‍ നിന്ന് പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോട്ടല്‍ പൂട്ടിക്കാനും പിഴ അടയ്ക്കാനും തീരുമാനം. ടി കെ കാറ്ററിംഗ് ആന്‍ഡ് ഹോട്ടല്‍ യൂണിറ്റില്‍ നിന്ന് കഴിഞ്ഞ രാത്രി വാങ്ങിയ അല്‍ഫാമിലാണ് പുഴുവിനെ കണ്ടെത്തിയത്.
തുടര്‍ന്ന് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ സ്ഥാപനത്തില്‍ നിന്ന് പഴകിയ ഭക്ഷണവും കണ്ടെത്തി.
കല്ലാച്ചി സ്വദേശി വാങ്ങിയ അല്‍ഫാം വീട്ടിലെത്തി പകുതിയോളം കഴിച്ചപ്പോഴാണ് ചെറിയ പുഴുക്കള്‍ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായ ഇദ്ദേഹം നാദാപുരത്തെ ആശുപത്രിയില്‍ ചികിത്സ തേടി.
ആരോഗ്യ വകുപ്പിനെ വിവരമറിയിച്ച പ്രകാരം രാവിലെ നടത്തിയ പരിശോധനയിലാണ് ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം ഉള്‍പ്പടെ പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: