തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ്ണ ബജറ്റിന്റെ അവതരണം നിയമസഭയിൽ ആരംഭിച്ചു. സർക്കാർ ജീവനക്കാർക്ക് ആശ്വാസം നൽകുന്ന പ്രഖ്യാപനം നടത്തിക്കൊണ്ടാണ് ധനമന്ത്രി കെ. എൻ ബാലഗോപാൽ തന്റെ ബജറ്റ് അവതരണം തുടങ്ങിയത്.
സർക്കാർ ജീവനക്കാരുടെയും പെൻഷൻ കാരുടെയും അവകാശങ്ങൾ സംരക്ഷിക്കുമെന്ന് പറഞ്ഞ ധനമന്ത്രി ശമ്പള പരിഷ്കരണ കുടിശികയുടെ രണ്ട് ഗഡു ഈ വർഷം പിഎഫിൽ ലയിപ്പിക്കുമെന്ന് വ്യക്തമാക്കി. ഡി എ കുടിശികയുടെ ലോക്ക് ഇൻ പിരീഡ് ഒഴിവാക്കും. രണ്ട് ഗഡുവിന്റെ ലോക്ക് ഇൻ പിരീഡാണ് ഒഴിവാകുക. സർവീസ് പെൻഷൻ പരിഷ്ക്കരണതിന്റെ കുടിശ്ശിക 600 കോടി ഫെബ്രുവരിയിൽ വിതരണം ചെയ്യും.
സർവീസ് പെൻഷൻ കുടിശിക 600 കുടിശികയും ശമ്പള പരിഷ്ക്കരണ തുകയുടെ രണ്ട് ഗഡുവും ഈ സാമ്പത്തിക വർഷം നൽകും. സംസ്ഥാനത്ത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചുവെന്ന് ആവർത്തിച്ച ധനമന്ത്രി മെച്ചപ്പെട്ട ധനസ്ഥിതിയിലേക്ക് സംസ്ഥാനം മുന്നേറുമെന്നും വ്യക്തമാക്കി. ധന ഞെരുക്കം ജനങ്ങളോട് തുറന്നുപറഞ്ഞു. സംസ്ഥാനത്തിന്റെ വികസനം പരിശോധിക്കുന്ന ആർക്കും സാമ്പത്തിക മുന്നേറ്റത്തിന് ടേക് ഓഫിന് ഒരുങ്ങി നിൽക്കുന്നുവെന്നും ധനമന്ത്രി പറഞ്ഞു.
വളർച്ചാ നിരക്ക് ഇനിയും മെച്ചപ്പെടും. പശ്ചാത്തല മേഖലയുടെ വികസനം തടസപ്പെടരുതെന്ന നിലപാട് സ്വീകരിച്ചു. ഡിഎ കുടിശിക തീർക്കലാണ് സർക്കാരിന് മുന്നിലുള്ള പ്രധാന കടമ്പ. പശ്ചാത്തല സൗകര്യ വികസനവും വികസന പദ്ധതികളും ഒരു പോലെ കൊണ്ട് പോകുമെന്നും ധനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: