പ്രയാഗ് രാജ് : 144 വർഷമായി ഹിന്ദു വിശ്വാസികൾ കാത്തിരുന്ന മഹാസംഗമത്തിനാണ് പ്രയാഗ് രാജ് സാക്ഷ്യം വഹിക്കുന്നത് . രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ളവർ മാത്രമല്ല , സനാത സംസ്ക്കാരത്തെ ബഹുമാനിക്കുന്ന ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ളാവരും മഹാകുംഭമേളയ്ക്കെത്തുന്നു. 30 ഓളം പേർ മരണപ്പെട്ട അപകടത്തിന്റെ പേരിൽ മഹകുംഭമേളയെ അപകീർത്തിപ്പെടുത്താൻ ഇടത് , ജിഹാദി സഖ്യങ്ങൾ ശ്രമിക്കുന്നുവെങ്കിലും മഹാകുംഭമേളയിലെത്തുന്ന ഭക്തരുടെ ഒഴുക്ക് ഇതുവരെ കുറഞ്ഞിട്ടില്ല.
ഇത്രയും വലുതും ഗംഭീരവുമായ മതസംഗമം മുമ്പ് കണ്ടിട്ടില്ലെന്നാണ് മേളയിലെത്തിയ ഭക്തർ ഒരേ സ്വരത്തിൽ പറയുന്നത്. എല്ലാ ഭക്തരും സംഗമത്തിൽ സുഗമവും ചിട്ടയായതുമായ സജ്ജീകരണങ്ങൾ ഒരുക്കിയ യുപിയിലെ യോഗി സർക്കാരിനോട് നന്ദിയും പറയുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ പൂർണ്ണമായും തെറ്റാണെന്നും ഭക്തർ പറഞ്ഞു.
ഭരണസംവിധാനവും മഹാകുംഭമേളയുടെ ദിവ്യമായ , മഹത്തായ അനുഭവവും അവിസ്മരണീയമാണ്.‘ ഇത്രയധികം ആളുകൾക്ക് വേണ്ടി ഒരുക്കങ്ങൾ നടത്തുകയും ഇത്രയും വലിയൊരു പരിപാടി സംഘടിപ്പിക്കുകയും ചെയ്യുന്നത് തന്നെ അത്ഭുതകരമാണ്. ദിവ്യവും മഹത്തായതുമായ ഒരു മഹാ കുംഭമേള കാണാൻ കഴിഞ്ഞതിൽ ഞങ്ങൾ മുഖ്യമന്ത്രി യോഗിയോട് നന്ദിയുള്ളവരാണ്.‘ എന്നാണ് റഷ്യയിൽ നിന്നുള്ള ഭക്തർ പറയുന്നത്.
സോഷ്യൽ മീഡിയയിൽ ഇത്തരം പ്രചാരണങ്ങൾ നടത്തുന്നവർക്ക് ദുരുദ്ദേശ്യമുണ്ടാകാമെന്നാണ് ഭക്തരുടെ അഭിപ്രായം.പ്രാദേശിക ഗതാഗതം, പോലീസ്, സൗകര്യങ്ങൾ എന്നിവയെ പ്രശംസിക്കുകയാണ് വിദേശികൾ .ഇവിടെ വരുന്ന വിദേശ ഭക്തർ ഇന്ത്യൻ പാരമ്പര്യങ്ങളുമായി ബന്ധപ്പെടുന്നതിനൊപ്പം, ഇവിടുത്തെ വ്യവസ്ഥിതിയും സംസ്കാരവും ആഴത്തിൽ മനസ്സിലാക്കാനും ശ്രമിക്കുന്നു
ശനിയാഴ്ച മഹാകുംഭമേളയിൽ, പുണ്യസ്നാനം നടത്തിയത് 77 രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞരും മിഷൻ മേധാവികളും ഉൾപ്പെടെ 118 അംഗ പ്രത്യേക വിദേശ പ്രതിനിധി സംഘമാണ്.
വിവിധ രാജ്യങ്ങളിലെ അംബാസഡർമാരും അവരുടെ കുടുംബങ്ങളും ഇന്ത്യൻ സംസ്കാരത്തെയും ആത്മീയതയെയും അഭിനന്ദിക്കുകയും ഈ വലിയ ആത്മീയവും മതപരവുമായ പരിപാടിയിൽ നടത്തിയ ക്രമീകരണങ്ങളെ പ്രശംസിക്കുകയും ചെയ്തു.
കേന്ദ്ര, ഉത്തർപ്രദേശ് സർക്കാരുകൾക്ക് നന്ദി അറിയിച്ച പ്രതിനിധി സംഘം, ഈ പുണ്യസ്ഥലത്ത് എത്തിച്ചേരുന്നത് ഒരു അതുല്യമായ അനുഭവമാണെന്നാണ് വിശേഷിപ്പിച്ചത്.ഇന്ത്യൻ സംസ്കാരം അങ്ങേയറ്റം സമ്പന്നമാണ്, ഇവിടുത്തെ സന്ദേശം സമാധാനത്തിനും മാനവികതയ്ക്കും വേണ്ടിയാണ്. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനത്ത് ആത്മീയതയിൽ മുഴുകിയിരിക്കുന്ന നിരവധി ആളുകളെ നിങ്ങൾ കാണുമ്പോൾ, ഒരു വിചിത്രമായ ശക്തി അനുഭവപ്പെടുന്നു.”എന്നാണ് കൊളംബിയയുടെ അംബാസഡർ വിക്ടർ ചാവേരി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: