പൂർണിയ ; ഹിന്ദുയുവാക്കളാണെന്ന വ്യാജേന പെൺകുട്ടികളെ ലൗജിഹാദിൽ കുടുക്കി കടത്തിക്കൊണ്ടുപോയി പെൺ വാണിഭസംഘങ്ങൾക്ക് വിറ്റ മുസ്ലീം യുവാക്കൾ പിടിയിൽ. മുഹമ്മദ് മൗസം , അഫ്താബ് ഖാൻ , മുഹമ്മദ് റാഫി എന്നിവരാണ് പിടിയിലായത് .
ബീഹാറിലെ പൂർണിയയിലാണ് സംഭവം. പോലീസ് സൂപ്രണ്ടിന്റെ നിർദ്ദേശപ്രകാരം പൂർണിയയിലെ റെഡ് ലൈറ്റ് ഏരിയയിൽ നടത്തിയ റെയ്ഡാണ് സംഭവം പുറത്ത് കൊണ്ടു വന്നത് . റെയ്ഡിൽ 27 സ്ത്രീകളും 6 പുരുഷന്മാരും അറസ്റ്റിലായി. പ്രായപൂർത്തിയാകാത്ത 11 പെൺകുട്ടികളെയാണ് പോലീസ് രക്ഷപ്പെടുത്തിയത്.
ഋഷഭ് ഷാ, അങ്കിത് തിവാരി , രാജീവ് ഷാ എന്നീ പേരുകളിലാണ് യുവാക്കൾ പെൺകുട്ടികളുമായി അടുത്തത് . പ്രായപൂർത്തിയാകാത്ത എല്ലാ പെൺകുട്ടികളുടെയും വൈദ്യപരിശോധനയ്ക്ക് ശേഷം അവരെ വനിതാ പുനരധിവാസ കേന്ദ്രത്തിലേക്ക് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: