ന്യൂദല്‍ഹി: കേന്ദ്രബജറ്റില്‍ റെയില്‍വേയ്ക്കായി മാറ്റിവച്ചത് 2.64 ലക്ഷം കോടി രൂപയെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. 4.16 ലക്ഷം കോടിയുടെ പദ്ധതികളാണ് ബജറ്റിലുള്‍പ്പെടുത്തിയിട്ടുള്ളത്. പുതിയ പാതകള്‍, പാത ഇരട്ടിപ്പിക്കല്‍, ഗേജ് മാറ്റം,വൈദ്യുതീകരണം പൂര്‍ത്തിയാക്കല്‍ (97 ശതമാനം എത്തിക്കഴിഞ്ഞു).
നൂറു പുതിയ അമൃത് ഭാരത് ട്രെയിനുകളുടെ നിര്‍മാണം, 250 കിലോമീറ്റര്‍ വരെയുള്ള ഹ്രസ്വ ദൂര യാത്രകള്‍ക്കുള്ള 50 നമോ ഭാരത് ട്രെയിനുകള്‍, 200 പുതിയ വന്ദേഭാരത് ട്രെയിനുകള്‍, 1000 മേല്‍പ്പാലങ്ങളും അടിപ്പാതകളും എന്നിവയ്ക്ക് ഇത് ഗുണം ചെയ്യും. മാത്രമല്ല സുരക്ഷയ്ക്കുള്ള വിഹിതം 1.40 ലക്ഷം കോടിയില്‍ നിന്ന് 1.60 ലക്ഷം കോടിയായി ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: