തിരുവനന്തപുരം: പട്ടം സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 7,540 രൂപ പിടികൂടി.
സബ് രജിസ്ട്രാറുടെ കയ്യില്‍ നിന്ന് 5200 രൂപ പിടിച്ചെടുത്തു.ഓഫീസ് അറ്റന്‍ഡറില്‍ നിന്ന് 2340 രൂപയും പിടിച്ചു. ഇത് ഹെല്‍മറ്റിനുളളില്‍ ഒളിപ്പിച്ച് വച്ച നിലയിലായിരുന്നു.
രജിസ്ട്രേഷന് സംബന്ധമായ കാര്യങ്ങള്‍ക്ക് ഓഫീസില്‍ എത്തുന്ന ഇടപാടുകാരില്‍ നിന്ന് ഇടനിലക്കാര്‍ വഴി വ്യാപകമായി കൈക്കൂലി വാങ്ങുന്നു എന്ന രഹസ്യ വിവരം ലഭിച്ച പ്രകാരമാണ് വിജിലന്‍സ് സംഘം മിന്നല്‍ പരിശോധന നടത്തിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും വിജിലന്‍സ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: