മുംബൈ കങ്കണ റണൗട്ടിന്റെ അടിയന്തരാവസ്ഥയെക്കുറിച്ചും ആ നാളുകളിലെ ഇന്ദിരാഗാന്ധി എന്ന ഏകാധിപതിയായ ഭരണാധികാരിയെയും കുറിച്ചുള്ള എമര്‍ജൻസി തിയറ്ററുകളില്‍ നിന്നും കഴിഞ്ഞ 12 ദിവസങ്ങളില്‍ നിന്നും ഇന്ത്യയില്‍ നേടിയത് 17.08 കോടിയുടെ കളക്ഷന്‍. അതേ സമയം ഇന്ത്യയ്ക്ക് പുറത്തുനിന്നുള്ള കളക്ഷന്‍ 21.5 കോടിയാണ്. സാക്നിക് പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. നെറ്റ് ഫ്ലിക്സില്‍ നിന്നും ഒടിടി റൈറ്റ്സ് വാങ്ങാന്‍ കഴിഞ്ഞതും വന്‍വിജയമാണ്. ഈ തുക എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ആകെ 60 കോടിയാണ് നിര്‍മ്മാണച്ചെലവ്. അതിലേക്കെത്തിാന് ഇനിയും ഏറെ ദൂരം മുന്നേറണം.
ബിജെപി എംപി, ശക്തമായി പ്രതിപക്ഷപാര്‍ട്ടികളെയും ജിഹാദി ശക്തികളെയും ശക്തമായി വാക്കുകളാല്‍ എതിര്‍ക്കുന്ന നേതാവ് എന്ന നിലയില്‍ കങ്കണയ്ക്കെതിരെ ശക്തമായ ആക്രമണമാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. കങ്കണയുടെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പുറത്തിറങ്ങിയ സിനിമകളെല്ലാം പൊട്ടിയെന്ന നിലയിലാണ് ചിലരുടെ പ്രചാരണം.
എന്നാല്‍ ഈ ഡീഗ്രേഡിങ്ങുകളെ അതിജീവിച്ച് ചിത്രം ഇപ്പോഴും തീയറ്ററുകളില്‍ തുടരുകയാണ്. 1975ല്‍ പ്രഖ്യാപിക്കുകയും 21 മാസം തുടരുകയും ചെയ്ത അടിയന്തരാവസ്ഥക്കാലത്തെ ഇന്ദിരാഗാന്ധിയെയാണ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായമായി അറിയപ്പെടുന്ന കാലത്തെ ഇന്ദിരാഗാന്ധി എന്ന ഭരണാധികാരിയുടെ തനിനിറമാണ് കങ്കണ പുറത്തുകൊണ്ടുവരുന്നത്.
ഇന്ദിരാഗാന്ധിയുടെ രൂപഭാവങ്ങള്‍ മാത്രമല്ല, മാനറിസവും അതേ പടി സ്ക്രീനില്‍ പകര്‍ത്തുന്നതില്‍ കങ്കണ ഒരു നടി എന്ന നിലയില്‍ വിജയിച്ചുവെന്ന് വീഡിയോ സഹിതം പങ്കുവെച്ചാണ് മറ്റ് ചിലര്‍ സമൂഹമാധ്യമങ്ങളില്‍ അവകാശപ്പെടുന്നത്. ഇന്ദിരാഗാന്ധിയുടെ പ്രസിദ്ധമായ ചുണ്ടനക്കവും കണ്ണിന്റെ ചലനങ്ങളും തലവെട്ടിക്കലും എല്ലാം അതുപോലെ തന്നെ കങ്കണ അഭിനയത്തില്‍ കൊണ്ടുവന്നിരിക്കുന്നു. ഇന്ദിരാ ഗാന്ധിയായി കങ്കണ റണൗട്ട് തന്നെയാണ് വേഷമിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സിനാണ് നല്‍കിയിരിക്കുന്നത്.. സഞ്ജയ് ഗാന്ധിയായി എത്തുന്ന മലയാളി താരം വൈശാഖ് നായരും തന്റെ പ്രകടനത്തിന് കയ്യടി നേടുന്നു.
ആദ്യമായി കങ്കണ റണൗട് സ്വതന്ത്ര സംവിധായികയാ. എമര്‍ജൻസി നിര്‍മിച്ചത് മണികര്‍ണിക ഫിലിംസ് ആണ്. കങ്കണ റണൗടിന്റെ രണ്ടാമത്തെ സംവിധാനദൗത്യമാണിത്. കങ്കണ റണൗട്ട് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 2019ല്‍ പുറത്തെത്തിയ ‘മണികര്‍ണിക: ദ് ക്വീന്‍ ഓഫ് ഝാന്‍സി’യായിരുന്നു മുമ്പ് സംവിധാനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: