മുംബൈ: മഹാരാഷ്‌ട്രയിലെ പൂനെയിൽ നിന്ന് ഞെട്ടിക്കുന്ന ഒരു കൊലപാതക സംഭവം പുറത്തുവന്നു. കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് മകന്റെ മുന്നിൽ വെച്ച് ഭാര്യയെ കത്രിക കൊണ്ട് കൊലപ്പെടുത്തി.
ഈ പ്രവൃത്തിയുടെ വീഡിയോ ഭർത്താവ് പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് വൈറലാക്കി. വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോലീസ് പ്രതിയായ ഭർത്താവിനെ അറസ്റ്റ് ചെയ്തു. പ്രതി കൊലപാതകം നടത്തിയപ്പോൾ 5 വയസ്സുള്ള കുട്ടിയും അവിടെ ഉണ്ടായിരുന്നു എന്നാണ് വിവരം.
ഭാര്യയുടെ പേര് ജ്യോതി ശിവ്ദാസ് ഗീതെ എന്നാണ് പോലീസ് പറഞ്ഞത്. ഖാർഡി പോലീസ് സ്റ്റേഷനിലെ സീനിയർ പോലീസ് ഇൻസ്പെക്ടർ സഞ്ജയ് ചവാൻ ആണ് കേസിൽ കൂടുതൽ അന്വേഷണം നടത്തുന്നത്. അതേസമയം ജ്യോതി ഗീതയുടെ മൃതദേഹം കുടുംബാംഗങ്ങൾക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: