കാംരൂപ് ; പശുവിനെ കശാപ്പ് ചെയ്യുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ആറ് പേർ അറസ്റ്റിൽ . സാഹിൽ ഖാൻ , ഹാഫിസുർ ഇസ്ലാം , റോക്കിബുൽ ഹുസൈൻ , സാഹിദുൽ ഇസ്ലാം , ഇസാസ് ഖാൻ , ജാഹിദുൽ ഇസ്ലാം എന്നിവരെയാണ് ഗുവാഹത്തി സിറ്റി പോലീസ് അറസ്റ്റ് ചെയ്തത് . കാംരൂപ് ജില്ലയിലെ ചൈഗാവിലെ അസൽപാറ ഗ്രാമത്തിൽവാസികളാണിവർ.
പിക്നിക്കിനായി നദിക്കരയിൽ എത്തുന്നതും , പശുക്കിടാവിനെ വലിച്ചിഴയ്ക്കുന്നതും, കൊന്ന് മാംസം മുറിച്ചെടുത്ത് പാചകം ചെയ്യുന്നതുമാണ് ഇവർ വീഡിയോയിൽ പകർത്തിയത് . ഈ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പരസ്യമായി പങ്കിട്ടത് വലിയ പ്രതിഷേധത്തിനിടയാക്കി .
മതവികാരങ്ങളെയും പൊതു സമാധാനത്തെയും വ്രണപ്പെടുത്തുന്ന കുറ്റകൃത്യങ്ങളാണ് പിടിയിലായവർ ചെയ്തതെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: