ലക്നൗ : മഹാകുംഭമേളയെയും , ഹിന്ദു ദൈവങ്ങളെയും കുറിച്ച് സോഷ്യൽ മീഡിയയിൽ ആക്ഷേപകരമായ പരാമർശം നടത്തിയതിന് യുപിയിൽ മാധ്യമപ്രവർത്തകൻ ഉൾപ്പെടെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
മഹാകുംഭവുമായി ബന്ധപ്പെട്ട വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കമ്രാൻ ആൽവി എന്ന മാദ്ധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്തത്.മഹാകുംഭമേളയിൽ പുണ്യസ്നാനം ചെയ്യാനെത്തിയ സ്ത്രീകളെ കുറിച്ചാണ് കമ്രാൻ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തത്.അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തു. തുടർന്ന് കമ്രാൻ ആൽവിക്കെതിരെ ഹിന്ദു സംഘടനകൾ പരാതി നൽകുകയായിരുന്നു.
നിലവിൽ ലോക്കൽ ന്യൂസ് പോർട്ടൽ നടത്തുകയാണ് കമ്രാൻ . വീഡിയോ ഷെയർ ചെയ്ത മറ്റുള്ളവരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ടെന്ന് എഎസ്പി അഖിലേഷ് നാരായൺ സിംഗ് പറഞ്ഞു. മാത്രമല്ല സോഷ്യൽ മീഡിയയിൽ നിരീക്ഷണം ശക്തമാക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: