കൊച്ചി: ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്ത് സ്വർണവില 60,000 പിന്നിട്ട് റെക്കോഡിലെത്തി. 60,200 രൂപയാണ് ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വില. ഇതോടെ മൂന്ന് ആഴ്ചക്കിടെ പവന്റെ വിലയില്‍ 3000 രൂപയാണ് കൂടിയത്. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 7,525 രൂപയിലെത്തി.
രാജ്യാന്തര തലത്തിൽ നിക്ഷേപം വർധിക്കുന്നതാണ് സ്വർണവില ഉയരുന്നതിൽ വഴിവെച്ചത്. ഡോളറിന്റെ ഉയർച്ചയും രൂപയുടെ തകർച്ചയുമാണ് ആഭ്യന്തര വിപണിയിൽ സ്വർണ വില ഉയരാൻ കാരണം. രാജ്യാന്തര തലത്തിലെ സംഘർഷങ്ങളും വില സ്വാധീനിക്കുന്നുണ്ട്. 47-ാമത് പ്രസിഡന്റായി ട്രംപ് അധികാരമേറ്റതോടെ ആഗോളതലത്തില്‍ ആശങ്ക വര്‍ധിച്ചതും വിലക്കയറ്റത്തിന് കാരണമായി.
പ്രധാന കറന്‍സികളുമായുള്ള ഡോളറിന്റെ മൂല്യത്തില്‍ 0.6 ശതമാനം ഇടിവുണ്ടായതും സ്വര്‍ണം നേട്ടമാക്കി. ആഴ്ചയുടെ ആരംഭത്തിൽ പവന് 59,600 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. ഈ വില ചൊവ്വാഴ്ചയും തുടരുകയായിരുന്നു. കഴിഞ്ഞ ഒക്ടോബർ 31നാണ് പവൻ വില 59,640 രൂപ എന്ന റെക്കോഡിൽ എത്തിയത്.
ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,719 ഡോളറിലെത്തി. രാജ്യത്തെ കമ്മോഡിറ്റി എക്സ്ചേഞ്ച് ആയ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണ വില 81,413 രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: