ന്യൂദല്‍ഹി: പാക് അധിനിവേശ കശ്മീരില്‍ നിന്ന് വീണ്ടും പുരാതന സംസ്കൃത ലിഖിതം കണ്ടെത്തി. ഗില്‍ജിത്തില്‍ നിന്നാണ് മഹേശ്വരലിംഗ പ്രതിഷ്ഠയെക്കുറിച്ചും മറ്റുമുള്ള ലിഖിതം പുരാവസ്തു വകുപ്പ് കണ്ടെത്തിയത്. നാലാം നൂറ്റാണ്ടില്‍ ബ്രാഹ്മി ലിപിയില്‍ എഴുതിയതാണ് ഇതെന്നാണ് എപ്പിഗ്രാഫ് വിദഗ്ധര്‍ പറയുന്നത്.
തന്റെ ഗുരുവിന്റെ യോഗ്യത തെളിയിക്കാനായി പുഷ്പലിംഗ സ്ഥാപിച്ചതാണ് മഹേശ്വരലിംഗ എന്നാണ് ലിഖിതത്തില്‍ എഴുതിയിട്ടുള്ളത്. പാകിസ്ഥാനിലെ പെഷവാറില്‍ നിന്നും അഞ്ച് മാസങ്ങള്‍ക്ക് മുന്‍പ് ഇത്തരത്തില്‍ സംസ്കൃത ലിഖിതം പുരാവസ്തു വകുപ്പിന് ലഭിച്ചിരുന്നു. സ്ലാബില്‍ കൊത്തിവച്ചിരിക്കുന്ന നിലയിലായിരുന്നു ഇത്.
പത്താം നൂറ്റാണ്ടിലെ സംസ്കൃതത്തിലും ശാരദ അക്ഷരങ്ങളിലുമാണ് എഴുതിയിരുന്നത്. കാലപ്പഴക്കത്താല്‍ എഴുതിയിരുന്നത് തിരിച്ചറിയാനാകുന്നില്ലെങ്കിലും ബുദ്ധമത ഗ്രന്ഥങ്ങളില്‍ നിന്നുള്ള വരികളും വാക്യങ്ങളുമാണ് ലഭിച്ചത്. ബുദ്ധ മന്ത്രങ്ങളായിരുന്നെന്നാണ് പുരാവസ്തു വകുപ്പ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: