മുംബൈ : സെയ്ഫ് അലി ഖാന്റെ മകനെ ബന്ദിയാക്കി പണം തട്ടാൻ പദ്ധതിയിട്ടിരുന്നതായി കുത്തുകേസിലെ പ്രതി മുഹമ്മദ് ഷരീഫുൾ ഇസ്ലാം ഷഹ്സാദ് . ഏറെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സെയ്ഫ് അലി ഖാന്റെ മകൻ ജഹാംഗീറിനെ ബന്ദിയാക്കാനും , ഒരു കോടി രൂപ വാങ്ങി ബംഗ്ലാദേശിലേക്ക് മടങ്ങുകയായിരുന്നു പ്രതിയുടെ ലക്ഷ്യം.
ബംഗ്ലാദേശിലേക്ക് മടങ്ങാൻ പ്രതിക്ക് വ്യാജ പാസ്പോർട്ട് ആവശ്യമാണെന്നും അതിനായി പണം ക്രമീകരിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും അന്വേഷണസംഘം അറിയിച്ചു . സെയ്ഫിന്റെ വീട്ടുജോലിക്കാരി ലിമ ഫിലിപ്സിനോട് അക്രമി പണം ആവശ്യപ്പെട്ടതായും , ലിമ എതിർത്തതോടെ പ്രതിയും ലിമയും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും ഇതിനിടെ വീട്ടിലുള്ളവരെല്ലാം ഉണരുകയുമായിരുന്നു . പ്രതി ആദ്യം ലിമയെ ആക്രമിക്കുകയും സെയ്ഫ് അലി ഖാൻ രക്ഷിക്കാൻ എത്തിയപ്പോൾ അദ്ദേഹത്തെയും അക്രമിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: