പ്രയാഗ് രാജ് : മഹാ കുംഭമേളയ്ക്കിടെ തീര്‍ത്ഥാടകര്‍ താമസിച്ചിരുന്ന ക്യാമ്പില്‍ തീപിടുത്തം . ശാസ്ത്രി ബ്രിഡ്ജിന് സമീപമാണ് സംഭവം.
മഹാകുംഭ് ടെന്റ് സിറ്റിയിലെ സെക്ടര്‍ 19 ലാണ് തീപിടുത്തമുണ്ടായത്. പാചക സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണം. മൂന്നു പാചക സിലിണ്ടറുകള്‍ ആണ് പൊട്ടിത്തെറിച്ചത്.
തീപിടുത്തത്തില്‍ 20 മുതല്‍ 25 വരെ ടെന്റുകളാണ് കത്തിനശിച്ചത്. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു.
നിലവില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സാഹചര്യം നിയന്ത്രണവിധേയമാണെന്നും അഗ്നിശമന സേനാംഗങ്ങള്‍ തീ അണയ്ക്കാന്‍ ശ്രമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയിലെ (എന്‍ഡിആര്‍എഫ്) അംഗങ്ങളും സ്ഥലത്തുണ്ട്.ഉന്നത ഉദ്യോഗസ്ഥരോട് സംഭവസ്ഥലത്ത് എത്താന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: