കൊച്ചി: ശാസ്ത്രീയ കണ്ടുപിടിത്തങ്ങളെ പ്രായോഗിക പരിഹാരങ്ങളായി രൂപപ്പെടുത്തുകയാണ് ആവശ്യമെന്ന് ഉന്നത വിദ്യാഭ്യാസ കോണ്‍ക്ലേവില്‍ ഈ വിഷയത്തില്‍ നടന്ന സെമിനാര്‍ ചൂണ്ടിക്കാട്ടി. ഗവേഷണ പരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്ന വിധത്തില്‍ ശ്രമങ്ങള്‍ ഉണ്ടാവണം. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഒരു കൂട്ടായ്മ രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ടെന്നും ആവശ്യമുയര്‍ന്നു.
ഭാവിയെ മുന്നില്‍ കണ്ടുള്ള മേഖലകളില്‍ ആവണം ഗവേഷണങ്ങള്‍ നടക്കേണ്ടത്. വിഷയങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും സെഷന്‍ നിര്‍ദേശിച്ചു.സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്‌നോളജി & എന്‍വിറോണ്മെന്റ് മെമ്പര്‍ സെക്രട്ടറി ഡോ. എ. അബു മോഡറേറ്ററായി. ഗവേഷണ ഫലങ്ങളെ പ്രായോഗിക തലത്തില്‍ കൊണ്ടുവരികയോ പുതിയ ഉല്‍പ്പന്നങ്ങളായി രൂപപ്പെടുത്തുകയോ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുകയോ ചെയ്യുമ്പോഴാണ് അതിന്റെ പൂര്‍ണ്ണത കൈവരികയുള്ളൂ എന്ന് സെഷന്‍ വിലയിരുത്തി.
നിലവില്‍ സംസ്ഥാനത്തെ സര്‍വകലാശാലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി പ്രവര്‍ത്തിച്ചുവരുന്ന ഇന്‍ക്യുബേഷന്‍ സെന്ററുകളെക്കുറിച്ചും ഗവേഷണ പരിവര്‍ത്തന സൗകര്യങ്ങളെക്കുറിച്ചും പാനലിസ്റ്റുകള്‍ പരാമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: