വയനാട്: സ്വന്തം പറമ്പില്‍ കഞ്ചാവ് ചെടികള്‍ നട്ടു വളര്‍ത്തിയ വയോധികന് തടവും പിഴയും.മൂപ്പനാട് താഴെ അരപ്പറ്റ മസ്ജിദ് കോളനിയില്‍ മുട്ടിയാന്‍ വീട്ടില്‍ അലവിക്കുട്ടി എന്ന സൈദലവി (67) യെയാണ് വയനാട് അഡിഷണല്‍ സെഷന്‍സ് കോടതി (സ്പെഷ്യല്‍ എന്‍ ഡി പി എസ് ) ജഡ്ജ് വി അനസ് ശിക്ഷിച്ചത്. പന്ത്രണ്ട് വര്‍ഷം തടവിനും 1,20,000 രൂപ പിഴയുമാണ് ശിക്ഷിച്ചത്.
2020 ജൂണിലായിരുന്നു കേസിന് ആസ്പദമായ സംഭവം.സൈദലവിയുടെ പറമ്പില്‍ നട്ടു വളര്‍ത്തിയ കഞ്ചാവ് ചെടികള്‍ പൊലീസ് കണ്ടെത്തുകയായിരുന്നു.
മേപ്പാടി പൊലീസാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയതും സൈദലവിയെ അറസ്റ്റ് ചെയ്ത് കേസെടുത്തതും. തുടര്‍ന്ന് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: