വൻ ആരാധകരുള്ള താരദമ്പതികളാണ് വിരാട് കോലിയും അനുഷ്ക ശർമ്മയും. മേഡ് ഫോർ ഈച്ച് അദർ എന്നാണ് ആരാധകർ ഇവരെക്കുറിച്ച് പറയാറുള്ളത്. പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിയപ്പോഴും വിരാട് കോലി പ്രാധാന്യം നൽകിയത് ഭാര്യ അനുഷ്കയ്ക്കാണ്. അനുഷ്ക ജീവിതത്തിലേക്ക് കടന്ന് വന്ന ശേഷം വിരാടിനുള്ള മാറ്റങ്ങൾ ഏറെയാണ്. കുടുംബ ജീവിതത്തിന് രണ്ട് പേരും വലിയ പ്രാധാന്യം നൽകുന്നു. അമ്മയായ ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ് അനുഷ്ക ശർമ്മ.
സിനിമാ രംഗത്തേക്ക് തിരിച്ച് വരാൻ അനുഷ്ക താൽപര്യപ്പെടുന്നില്ല. സ്വകാര്യതയ്ക്ക് വളരെ പ്രാധാന്യം നൽകുന്നവരാണ് അനുഷ്കയും വിരാടും. മക്കൾ രണ്ട് പേരുടെയും ഫോട്ടോ ഇതുവരെ ഇവർ പുറത്ത് വിട്ടിട്ടില്ല. മക്കളുടെ ഫോട്ടോ എടുക്കരുതെന്ന് മാധ്യമങ്ങൾക്ക് നിർദ്ദേശവുമുണ്ട്. അടുത്തിടെ മകളുടെ ഫോട്ടോ എടുത്തെന്ന് കരുതിയ വിരാട് വിദേശത്ത് വെച്ച് ദേഷ്യപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായി.
ഒരു പരസ്യ ചിത്രീകരണത്തിനിടെയാണ് അനുഷ്കയും വിരാടും പരിചയപ്പെടുന്നത്. പിന്നീട് ഈ അടുപ്പം പ്രണയത്തിലെത്തി. അനുഷ്കയ്ക്ക് മുമ്പ് ചില നടിമാർക്കൊപ്പം ചേർത്ത് വിരാടിന്റെ പേര് ഗോസിപ്പ് കോളങ്ങളിൽ വന്നിരുന്നു. അനുഷ്കയുമായുള്ള പ്രണയത്തെക്കുറിച്ച് മാത്രമാണ് വിരാട് തുറന്ന് സംസാരിച്ചിട്ടുള്ളത്. മറുവശത്ത് അനുഷ്കയ്ക്കും മുമ്പ് മറ്റ് പ്രണയങ്ങളുണ്ടായിട്ടുണ്ട്.
നടൻ രൺവീർ സിംഗുമായി അനുഷ്ക പ്രണയത്തിലായിരുന്നു എന്ന് ബോളിവുഡിൽ ഗോസിപ്പുകൾ വന്നിട്ടുണ്ട്. അനുഷ്കയുടെ അധികമാരും അറിയാത്ത മുൻപ്രണയമാണ് ബോളിവുഡ് മീഡിയകളിൽ ഇപ്പോൾ ചർച്ചയാകുന്നത്. ക്രിക്കറ്റ് താരം സുരേഷ് റെയ്നയുമായി അനുഷ്ക പ്രണയത്തിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഒരിക്കൽ ആപ് കി അദാലത്ത് എന്ന ഷോയിൽ വന്നപ്പോൾ സുരേഷ് റെയ്ന ഇതിന്റെ സൂചന നൽകിയിട്ടുണ്ട്.
അനുഷ്കയുമായി ചേർത്ത് വന്ന ഗോസിപ്പുകളെക്കുറിച്ച് ചോദിച്ചപ്പോൾ സുരേഷ് റെയ്ന പുഞ്ചിരിച്ചു. ഗോസിപ്പുകൾ നിഷേധിച്ചില്ല. എന്നാൽ അനുഷ്ക ഇതേക്കുറിച്ച് ഒരിക്കലും പ്രതികരിച്ചിട്ടില്ല. 2017 ലാണ് അനുഷ്ക ശർമ്മയും വിരാട് കോലിയും വിവാഹിതരാകുന്നത്.
കരിയറിലെ പീക്കിൽ നിൽക്കുമ്പോഴായിരുന്നു അനുഷ്ക ശർമ്മയുടെ വിവാഹം. വിവാഹ ശേഷം നടി കരിയറിൽ തുടർന്നെങ്കിലും ഗർഭിണിയായ ശേഷം ഇടവേളയെടുത്തു. 2019 ൽ പുറത്തിറങ്ങിയ സീറോയാണ് അനുഷ്ക ശർമ്മയുടെ അവസാനം റിലീസ് ചെയ്ത സിനിമ. വാമിക, അകായ് എന്നിവരാണ് അനുഷ്കയുടെയും വിരാടിന്റെയും മക്കൾ. മകന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വെെറലായി.
മക്കളുടെ ഫോട്ടോ പങ്കുവെക്കരുതെന്ന് താര ദമ്പതികളുടെ കർശന നിർദ്ദേശമുള്ളപ്പോഴാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. മുമ്പ് മകളുടെ ഫോട്ടോ പുറത്ത് വന്നപ്പോൾ ഇരുവരും പ്രതികരിച്ചിരുന്നു. സിനിമകളിൽ നിന്ന് മാറി നിൽക്കുന്ന അനുഷ്ക പരസ്യ ചിത്രങ്ങളിൽ അഭിനയിക്കാറുണ്ട്. അനുഷ്ക ബോളിവുഡിലേക്ക് തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. റബ് നേ ബന ദി ജോഡി, സുൽത്താൻ, പികെ തുടങ്ങി കരിയറിൽ അനുഷ്കയ്ക്ക് ഹിറ്റുകൾ ഏറെയാണ്.
വൻ ആരാധക വൃന്ദമുള്ള താരദമ്പതികളാണ് വിരാട് കോലിയും അനുഷ്ക ശർമ്മയും. മേഡ് ഫോർ ഈച്ച് അദർ എന്നാണ് ആരാധകർ ഇവരെക്കുറിച്ച് പറയാറുള്ളത്. പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിയപ്പോഴും വിരാട് കോലി പ്രാധാന്യം നൽകിയത് ഭാര്യ അനുഷ്കയ്ക്കാണ്. അനുഷ്ക ജീവിതത്തിലേക്ക് കടന്ന് വന്ന ശേഷം വിരാടിനുള്ള മാറ്റങ്ങൾ ഏറെയാണ്. കുടുംബ ജീവിതത്തിന് രണ്ട് പേരും വലിയ പ്രാധാന്യം നൽകുന്നു. അമ്മയായ ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ് അനുഷ്ക ശർമ്മ.
സിനിമാ രംഗത്തേക്ക് തിരിച്ച് വരാൻ അനുഷ്ക താൽപര്യപ്പെടുന്നില്ല. സ്വകാര്യതയ്ക്ക് വളരെ പ്രാധാന്യം നൽകുന്നവരാണ് അനുഷ്കയും വിരാടും. മക്കൾ രണ്ട് പേരുടെയും ഫോട്ടോ ഇതുവരെ ഇവർ പുറത്ത് വിട്ടിട്ടില്ല. മക്കളുടെ ഫോട്ടോ എടുക്കരുതെന്ന് മാധ്യമങ്ങൾക്ക് നിർദ്ദേശവുമുണ്ട്. അടുത്തിടെ മകളുടെ ഫോട്ടോ എടുത്തെന്ന് കരുതിയ വിരാട് വിദേശത്ത് വെച്ച് ദേഷ്യപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായി.
ഒരു പരസ്യ ചിത്രീകരണത്തിനിടെയാണ് അനുഷ്കയും വിരാടും പരിചയപ്പെടുന്നത്. പിന്നീട് ഈ അടുപ്പം പ്രണയത്തിലെത്തി. അനുഷ്കയ്ക്ക് മുമ്പ് ചില നടിമാർക്കൊപ്പം ചേർത്ത് വിരാടിന്റെ പേര് ഗോസിപ്പ് കോളങ്ങളിൽ വന്നിരുന്നു. അനുഷ്കയുമായുള്ള പ്രണയത്തെക്കുറിച്ച് മാത്രമാണ് വിരാട് തുറന്ന് സംസാരിച്ചിട്ടുള്ളത്. മറുവശത്ത് അനുഷ്കയ്ക്കും മുമ്പ് മറ്റ് പ്രണയങ്ങളുണ്ടായിട്ടുണ്ട്.
നടൻ രൺവീർ സിംഗുമായി അനുഷ്ക പ്രണയത്തിലായിരുന്നു എന്ന് ബോളിവുഡിൽ ഗോസിപ്പുകൾ വന്നിട്ടുണ്ട്. അനുഷ്കയുടെ അധികമാരും അറിയാത്ത മുൻപ്രണയമാണ് ബോളിവുഡ് മീഡിയകളിൽ ഇപ്പോൾ ചർച്ചയാകുന്നത്. ക്രിക്കറ്റ് താരം സുരേഷ് റെയ്നയുമായി അനുഷ്ക പ്രണയത്തിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഒരിക്കൽ ആപ് കി അദാലത്ത് എന്ന ഷോയിൽ വന്നപ്പോൾ സുരേഷ് റെയ്ന ഇതിന്റെ സൂചന നൽകിയിട്ടുണ്ട്.
അനുഷ്കയുമായി ചേർത്ത് വന്ന ഗോസിപ്പുകളെക്കുറിച്ച് ചോദിച്ചപ്പോൾ സുരേഷ് റെയ്ന പുഞ്ചിരിച്ചു. ഗോസിപ്പുകൾ നിഷേധിച്ചില്ല. എന്നാൽ അനുഷ്ക ഇതേക്കുറിച്ച് ഒരിക്കലും പ്രതികരിച്ചിട്ടില്ല. 2017 ലാണ് അനുഷ്ക ശർമ്മയും വിരാട് കോലിയും വിവാഹിതരാകുന്നത്.
കരിയറിലെ പീക്കിൽ നിൽക്കുമ്പോഴായിരുന്നു അനുഷ്ക ശർമ്മയുടെ വിവാഹം. വിവാഹ ശേഷം നടി കരിയറിൽ തുടർന്നെങ്കിലും ഗർഭിണിയായ ശേഷം ഇടവേളയെടുത്തു. 2019 ൽ പുറത്തിറങ്ങിയ സീറോയാണ് അനുഷ്ക ശർമ്മയുടെ അവസാനം റിലീസ് ചെയ്ത സിനിമ. വാമിക, അകായ് എന്നിവരാണ് അനുഷ്കയുടെയും വിരാടിന്റെയും മക്കൾ. മകന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വെെറലായി.
മക്കളുടെ ഫോട്ടോ പങ്കുവെക്കരുതെന്ന് താര ദമ്പതികളുടെ കർശന നിർദ്ദേശമുള്ളപ്പോഴാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. മുമ്പ് മകളുടെ ഫോട്ടോ പുറത്ത് വന്നപ്പോൾ ഇരുവരും പ്രതികരിച്ചിരുന്നു. സിനിമകളിൽ നിന്ന് മാറി നിൽക്കുന്ന അനുഷ്ക പരസ്യ ചിത്രങ്ങളിൽ അഭിനയിക്കാറുണ്ട്. അനുഷ്ക ബോളിവുഡിലേക്ക് തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. റബ് നേ ബന ദി ജോഡി, സുൽത്താൻ, പികെ തുടങ്ങി കരിയറിൽ അനുഷ്കയ്ക്ക് ഹിറ്റുകൾ ഏറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: