ഒട്ടാവ: കാനഡയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്കും ലിബറല്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്കും മത്സരത്തിനില്ലെന്ന് ഭാരത വംശജയും ട്രാന്‍സ്പോര്‍ട്ട് മന്ത്രിയുമായ അനിത ആനന്ദ്. പാര്‍ലമെന്റിലേക്ക് ഇനി മത്സരിക്കാനില്ല. രാഷ്ട്രീയ ജീവിതത്തില്‍നിന്ന് പിന്‍വാങ്ങി അക്കാദമിക മേഖലയിലേക്ക് മടങ്ങുകയാണെന്നും അവര്‍ എക്സില്‍ കുറിച്ചു.
ജസ്റ്റിന് ട്രൂഡോ പ്രധാനമന്ത്രിസ്ഥാനം രാജിവച്ചതിന് പിന്നാലെ ഈ രണ്ട് പദവികളിലേക്കും അനിതയുടെ പേര് സജീവമായി ഉയര്‍ന്നിരുന്നു. രാഷ്ട്രീയപ്രവേശനത്തിന് മുന്‍പ് ടൊറന്റോ സര്‍വകലാശാലയിലെ നിയമ പ്രൊഫസര്‍ ആയിരുന്നു അനിത. 2019ല്‍ ഓക്ക്വില്ലെയില്‍ നിന്നാണ് ആദ്യമായി പാര്‍ലമെന്റില്‍ എത്തിയത്. 2021 വരെ പൊതുസേവന മന്ത്രിയായും ദേശീയ പ്രതിരോധ മന്ത്രിയായും സേവനമനുഷ്ഠിച്ചു. തമിഴ്നാട്ടില്‍നിന്നുള്ള സ്വാതന്ത്ര്യസമര സേനാനി വി.എ. സുന്ദരത്തിന്റെ മകന് എസ്.വി. ആനന്ദിന്റെയും പഞ്ചാബുകാരിയായ സരോജ് രാമിന്റെയും മകളാണ് അനിത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: