വിശദവിവരങ്ങള്‍ 2024 ഡിസംബര്‍ 30, 31 തീയതികളിലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notifications ലും ലഭിക്കും
ഒറ്റതവണ രജിസ്ട്രേഷനും ഓണ്‍ലൈന്‍ അപേക്ഷയും ജനുവരി 29 വരെ
കേരള പബ്ലിക് സര്‍വീസ് കമ്മീഷന് (പിഎസ്സി) കാറ്റഗറി നമ്പര്‍ 505/2024 മുതല്‍ 812/2024 വരെ കാറ്റഗറികളിലായി നിരവധി തസ്തികകളിലേക്ക് റിക്രൂട്ട്മെന്റിനായി അപേക്ഷകള്‍ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം 2024 ഡിസംബര്‍ 30, 31 തീയതികളിലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notifications- ലിങ്കിലും ലഭ്യമാണ്.
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, സബ് ഇന്‍സ്പെക്ടര്‍ (ട്രെയിനി), സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയിനി), പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍), ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, അസിസ്റ്റന്റ് ടൗണ്‍പ്ലാനര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, പോലീസ് കോണ്‍സ്റ്റബിള്‍, വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ അടക്കം 300 ലേറെ തസ്തികകളിലേക്കാണ് അപേക്ഷിക്കാവുന്നത്. ജനറല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം/ജില്ലാതലം), സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്, എന്‍സിഎ റിക്രൂട്ട്മെന്റ് വിഭാഗങ്ങളില്‍പ്പെടുന്ന തസ്തികകളാണ വിജ്ഞാപനത്തിലുള്ളത്്. മറ്റ് ചില തസ്തികകള്‍ ചുവടെ-
മെഡിക്കല്‍ ഓഫീസര്‍ (നേത്ര), അഗ്രികള്‍ച്ചര്‍ ഓഫീസര്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ ടീച്ചര്‍ (ഫിസിക്സ്), ഡ്രാഫ്റ്റ്സ്മാന്‍, ട്രേഡ്സ്മാന് (പോൡമെര് ടെക്നോളജി), സിവില്‍ സബ് എന്‍ജിനീയര്‍, നഴ്സ്, ഫോറസ്റ്റ് ഡ്രൈവര്‍, അസിസ്റ്റന്റ് സെയില്സ്മാന്, അസിസ്റ്റന്റ് പ്രൊഫസര്‍ (സര്‍ജിക്കല്‍ ഓങ്കോളജി, നിയമം, ഹോട്ടല്‍ മാനേജ്മെന്റ്), സ്പെഷ്യലിസ്റ്റ് (മാനസിക), ഹയര്‍ സെക്കന്ററി സ്കൂള്‍ ടീച്ചര്‍ (ജൂനിയര്‍/സീനിയര്‍) (കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്), എന്‍ജിനീയറിങ് അസിസ്റ്റന്റ് (ഇലക്ട്രോണിക്സ്)/ഓവര്‍സിയര്‍ ഗ്രേഡ് 1 ഇലക്ട്രോണിക്സ്, ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്സ്മാന്‍/ഓവര്‍സിയര്‍ (സിവില്‍), ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (കമ്പ്യൂട്ടര്‍ എയിഡഡ് എംബ്രോയിഡറി ആന്റ് ഡിസൈനിംഗ്), ഫോട്ടോഗ്രാഫര്‍, ജൂനിയര്‍ സയന്റിഫിക് അസിസ്റ്റന്റ് (തസ്തികമാറ്റം വഴി), കെയര്‍ടേക്കര്‍ (വനിത), ടെക്നോളജിസ്റ്റ്, ഇഇജി ടെക്നീഷ്യന്, ഓപ്പറേറ്റര്‍ ഗ്രേഡ് 3, അസിസ്റ്റന്റ് മാനേജര്‍ (ബോയിലര്‍ ഓപ്പറേഷന്), ഇലക്ട്രീഷ്യന്-കം-മെക്കാനിക്, അസിസ്റ്റന്റ് എന്‍ജിനീയര്‍, ലാബറട്ടറി ടെക്നീഷ്യന്, കാഷ്യര്‍-കം-അക്കൗണ്ടന്റ്, ഹൈസ്കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്സ്, മലയാളം, നാച്വറല്‍ സയന്‍സ്, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്കല്‍ സയന്‍സ്), റീഡര്‍ ഗ്രേഡ് 2, മ്യൂസിക് ടീച്ചര്‍ (ഹൈസ്കൂള്‍, പ്രീ-പ്രൈമറി ടീച്ചര്‍ (കന്നട), ഫുള്‍ടൈം ജൂനിയര്‍ ലാംഗുവേജ് ടീച്ചര്‍ (അറബിക്), എല്‍പിഎസ്, ലാബറട്ടറി ടെക്നീഷ്യന് ഗ്രേഡ് 2, ആയുര്‍വേദ തെറാപ്പിസ്റ്റ്, ലാബറട്ടറി ടെക്നീഷ്യന്/അസിസ്റ്റന്റ് ഗ്രേഡ് 2, കോപ്പി ഹോള്‍ഡര്‍ (കന്നട), ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2/പോള്‍ട്രി അസിസ്റ്റന്റ്/മില്‍ക്ക് റെക്കോര്‍ഡര്‍/സ്റ്റോര്‍കീപ്പര്‍/എന്യുമറേറ്റര്, പാര്‍ട്ട്ടൈം ഹൈസ്കൂള്‍ ടീച്ചര്‍ (ഹിന്ദി), ഡ്രൈവര്‍/ഡ്രൈവര്‍-കം-ഓഫീസ് അറ്റന്‍ഡന്റ്, അസിസ്റ്റന്റ് പ്രൊഫസര്‍ (സൈക്യാട്രി), പ്രൊഫസര്‍ (അനാട്ടമി/വിവിധ വിഷയങ്ങള്‍), ലക്ചറര്‍ (ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്), ഡിവിഷണല്‍ അക്കൗണ്ടന്റ്, ലീഗല്‍ അസിസ്റ്റന്റ് ഗ്രേഡ് 2, ആര്‍ട്ടിസ്റ്റ് ഫോട്ടോഗ്രാഫര്‍, മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രേറിയന്‍ ഗ്രേഡ് 2, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍-കം-ഡ്രൈവര്‍ (വാര്ഡന് ഡ്രൈവര്‍), സെക്കന്റ് ഗ്രേഡ് ഡ്രാഫ്റ്റ്സ്മാന്‍/ഓവര്‍സിയര്‍, വെല്‍ഡര്‍, ട്രേസര്‍, സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ്/ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ് 2, ലൈബ്രേറിയന്‍ ഗ്രേഡ് 4 ആന്റ് കള്‍ച്ചറല്‍ അസിസ്റ്റന്റ്, നഴ്സ് ഗ്രേഡ് 2 (ആയുര്‍വേദം), ഇലക്ട്രീഷ്യന്, പാര്‍ട്ട്ടൈം ജൂനിയര്‍ ലാംഗുവേജ് ടീച്ചര്‍ (ഹിന്ദി).
വകുപ്പും തസ്തികകളും യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന് നടപടികളും സംവരണവും അപേക്ഷിക്കേണ്ട തീയതിയുമൊക്കെ വിജ്ഞാപനത്തിലുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഒറ്റതവണ രജിസ്ട്രേഷന് നടത്തി ഓണ്‍ലൈനായി ജനുവരി 29 നകം പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ അവരുടെ യൂസര്‍ ഐഡിയും പാസ്വേര്ഡും ഉപയോഗിച്ച് സ്വന്തം പ്രൊഫൈലില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: