മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
ഉദ്യോഗത്തില്‍ പ്രമോഷന്, സ്ഥലംമാറ്റം എന്നിവയുണ്ടാകും. വിലപ്പെട്ട ഗൃഹോപകരണങ്ങള്‍ വാങ്ങും. ഏജന്‍സി ഏര്‍പ്പാടുകളില്‍നിന്ന് ആദായം ലഭിക്കും. കുടുംബസുഖം കുറയും. ഏറ്റെടുത്ത ജോലി വിജയകരമായി നടത്തും. സര്‍ക്കാര്‍ ജോലി ലഭിക്കാനവസരമുണ്ടാകും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
സാമ്പത്തിക നേട്ടത്തിനായി അധ്വാനിച്ച് പ്രവര്‍ത്തിക്കും. എല്ലാ പ്രശ്നങ്ങളെയും ശുഭാപ്തി വിശ്വാസത്തോടെ സമീപിക്കും. വിദ്യാഭ്യാസത്തില്‍ പുരോഗതിയുണ്ടാകും. കുടുംബത്തില്‍ ഐശ്വര്യം വര്‍ധിക്കും. നഷ്ടപ്പെട്ടെന്നു കരുതിയ വസ്തുക്കള്‍ തിരിച്ചുകിട്ടും. തൊഴില്‍രംഗത്ത് പുരോഗതിയുണ്ടാകും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
ചെറുയാത്രകള്, ഉല്ലാസയാത്രകള്‍ എന്നിവ നടത്തും. വിദ്യാഭ്യാസത്തില്‍ തോല്‍വി ഉണ്ടാകാനിടയുണ്ട്. ഇന്‍ഷുറന്‍സ്, പ്രോമിസറി നോട്ട് എന്നിവയില്‍നിന്ന് പണം ഈടായി കിട്ടും. പോലീസ്, പട്ടാളം എന്നീ മേഖലയില്‍ ഉള്ളവര്‍ക്ക് പ്രമോഷന് സാധ്യതയുണ്ട്.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
ദൈവിക ചടങ്ങുകളില്‍ പങ്കെടുക്കും. ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും വിജയിക്കും. സിവില്‍കേസുകളില്‍ അനുകൂലമായ വിധിയുണ്ടാകും. വിദേശത്തുനിന്ന് ധനാഗമമുണ്ടാകും. പല പ്രശ്നങ്ങളും സമാധാനപരമായി പരിഹരിക്കും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
വീട്ടില്‍ പൂജാദികര്‍മങ്ങള്‍ നടത്താനിടയുണ്ട്. പൊതുവേ അന്തസ്സുയരുന്നതാണ്. യന്ത്രങ്ങളുമായി ബന്ധപ്പെട്ട വ്യാപാരത്തില്‍ കൂടുതല്‍ നേട്ടമുണ്ടാകും. എല്ലാ പ്രശ്നങ്ങള്‍ക്കും നയതന്ത്രപൂര്‍വം പരിഹാരം കണ്ടെത്താന്‍ കഴിയും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
പാര്‍ട്ട്ണര്‍ഷിപ്പ് മുഖേന നേട്ടമുണ്ടാകും. യുവജനങ്ങളുടെ വിവാഹകാര്യം തീരുമാനമാകും. വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. ഭാര്യയുടെ വക സ്വത്ത് അധീനതയില്‍ വന്നുചേരും. ഭൂസ്വത്ത് വാങ്ങും. വിദ്യാ വിനോദങ്ങളില്‍ താല്‍പ്പര്യം പ്രകടിപ്പിക്കും.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
ഉദ്യോഗത്തില്‍ ഡിപ്രമോഷന്‍ ആകാനിടയുണ്ട്. സര്‍വീസില്‍ ചില പ്രശ്നങ്ങള്‍ ഉദയം ചെയ്യും. മനസ്സ് പലപ്പോഴും അസ്വസ്ഥമായിരിക്കും. സമൂഹത്തിലുള്ളവരുമായി വാക്കു തര്‍ക്കവും അടിപിടിയും ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വീടു പണിക്ക് ചില്ലറ തടസ്സങ്ങള്‍ വന്നു പെട്ടേക്കും.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
പൊതുജനങ്ങളുമായുള്ള ബന്ധം തൃപ്തികരമായിരിക്കും. വസ്ത്രങ്ങള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കുമായി പണം ചെലവഴിക്കും. ഭൂമിയില്‍നിന്ന് ആദായം ലഭിക്കും. കുടുംബത്തില്‍ സമാധാനവും സ്വസ്ഥതയും ഉണ്ടാകും. ശത്രുക്കളെ പരാജയപ്പെടുത്തും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമാണ്. എല്ലാ രംഗങ്ങളിലും ഭാഗ്യത്തിന്റെ അകമ്പടിയോടെ വിജയം കൈവരിക്കും. വാടക, എഗ്രിമെന്റ് എന്നിവ സംബന്ധിച്ച് ചില വിഷമതകള്‍ ഉണ്ടായെന്ന് വരും. സ്ത്രീജനങ്ങളില്‍നിന്ന് സഹായം ലഭിക്കും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
സര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങള്‍ കിട്ടാന്‍ അല്‍പ്പം സമയം പിടിക്കും. സന്താനങ്ങള്‍ക്ക് ഉയര്‍ച്ചയുണ്ടാകും. മകളുടെ വിവാഹ കാര്യവും ജോലിയും ശരിയാവാനിടയുണ്ട്. കൃഷിയില്‍നിന്നുള്ള വരുമാനം വര്‍ധിക്കും. ദൈവ ചിന്തയ്ക്കും മറ്റും കൂടുതല്‍ സമയം ചെലവഴിക്കും.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
ആദായം ഉദ്ദേശിച്ച് ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളും വിജയിക്കും. ദൂരയാത്രകള് വേണ്ടിവരും. റിസര്‍ച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്. സാമ്പത്തികമായും സാമൂഹികമായും പല നേട്ടങ്ങളുമുണ്ടാകും. മറ്റുള്ളവരുടെ പ്രശംസ നേടിയെടുക്കും. കൂട്ടുകാരനെക്കൊണ്ട് കഷ്ടനഷ്ടങ്ങള്‍ സംഭവിക്കും. വിദ്യാഭ്യാസകാര്യത്തില്‍ നല്ല പുരോഗതിയുണ്ടാകും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും. എഴുത്തുകാര്‍ക്കും പത്ര പ്രവര്‍ത്തകര്‍ക്കും വരുമാനം വര്‍ധിക്കുന്നതോടൊപ്പം കീര്‍ത്തിയും ഉണ്ടാകുന്നതാണ്. പിതാവിന് ശ്രേയസ്സ് വര്‍ധിക്കും. മന്ത്രിമാര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് നല്ല കാലമാണ്. പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ കൃത്യനിഷ്ഠ പാലിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: