തിരുവനന്തപുരം: ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഗുണ്ടയെ കുത്തിക്കൊന്ന് യുവാവ്. സാജന് എന്നയാളാണ് കൊല്ലപ്പെട്ടത്. നെടുമ്പാറ സ്വദേശിയായ ജിതിനാണ് ഇയാളെ കൊലപ്പെടുത്തിയത്.
കൊലയ്ക്കു പിന്നാലെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെത്തി ജിതിന് കീഴടങ്ങി.തന്റെ ഭാര്യയുമായി സാജന് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് തര്‍ക്കത്തിലേര്‍പ്പെട്ട ശേഷമാണ് സാജനെ കുത്തിക്കൊന്നത്.
പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയാണ് സാജന് മരിച്ചത്.
കുറ്റസമ്മതം നടത്തിയപ്പോള്‍ തന്നെ ജിതിനെ കസ്റ്റഡിയിലെടുത്തിരുന്നു. വെള്ളിയാഴച രാവിലെ സാജന് മരിച്ചതോടെ ജിതിനെ പൊലീസ് അറസ്റ്റു ചെയ്തു. തര്‍ക്കത്തില്‍ ഇടപെട്ട അയല്‍വാസിയെയും അറസ്റ്റു ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: