ന്യൂദെൽഹി:ഉദ്ധവ് താക്കറെ ശത്രുവല്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. നേരത്തെ അദ്ദേഹം ഒരു സുഹൃത്തായിരുന്നു. ഇപ്പോൾ രാജ് താക്കറെ ഒരു സുഹൃത്താണ്. മുതിർന്ന മാധ്യമ പ്രവർത്തകൻ വിവേക് ഗൽസാസിയുമായി സംവദിക്കവെ അദ്ദേഹം പറഞ്ഞു. ഉദ്ധവ് താക്കറെ ഒരിക്കലും ശത്രുവല്ല. മഹാരാഷ്ട്ര നിയമസഭയുടെ ശൈത്യകാല സമ്മേളനത്തിനിടയിൽ ഉദ്ധവ് താക്കറെയുമായുള്ള കൂടിക്കാഴ്ച്ചയെ കുറിച്ചും ഫഡ്നാനാവിസ് വിശദീകരിച്ചു. പ്രതികാര രാഷ്ട്രീയത്തിൽ ഒരിക്കലും ഏർപ്പെടില്ല. എല്ലാ നേതാക്കളും ക്രിയാത്മകമായാണ് പ്രതികരിച്ചത്. അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷം പ്രചരിപ്പിച്ച വ്യാജപ്രചരണങ്ങളെ ആർഎസ്എസ് എങ്ങനെയാണ് മറിക്കുന്നതെന്ന് മുതിർന്ന നേതാവായ അദ്ദേഹത്തിന് മനസ്സിലായെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രാ തിരഞ്ഞെടുപ്പിലെ വിജയത്തിന് ആർഎസ്എസിനെ പുകഴ്ത്തിയ ശരദ് പവാറിന്റെ നടപടിയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ഫഡ്നാവിസ്. ശരദ് പവാർ വളരെ ബുദ്ധിമാനായ നേതാവാണ്. ആർഎസ്എസ് ഒരു സാധാരണ രാഷ്ട്രീയ ശക്തിയല്ലെന്നും അത് ഒരു ദേശീയ ശക്തിയാണെന്നും അദ്ദേഹം മനസിലാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് അദ്ദേഹം ആർഎസ്എസിനെ പുകഴ്ത്തിയത്. തിരഞ്ഞെടുപ്പ് മത്സരത്തിൽ മറ്റുള്ളവരെ പുകഴ്ത്തുന്നത് നല്ലതാണ്. അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തിൽ എന്തും സംഭവിക്കാമെന്ന് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. എൻസിപി വിഭാഗങ്ങൾ വീണ്ടും ഒന്നിക്കുമോയെന്ന ചോദ്യത്തിനുള്ള മറുപടിയായി അദ്ദേഹം ചൂണ്ടിക്കാട്ടി. 2019 നും 2024നുമിടയിലുണ്ടായ സംഭവവികാസങ്ങൾ നിങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ ശിവസേന മറ്റൊരു മുന്നണിയിലേക്ക് പോകുന്നു. അജിത് പവാറിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ഞങ്ങളുടെ അടുത്തേക്ക് വരുന്നു. രാഷ്ട്രീയത്തിൽ എന്തും സംഭവിക്കാം. പക്ഷേ ഇത് സംഭവിക്കുമോയെന്ന് എനിക്ക് പറയാനാകില്ല. അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: