മുംബൈ: ഇംഗ്ലണ്ടിനെതിരെ ഈ മാസം തന്നെ നടക്കുന്ന ഏകദിന, ടി20 പരമ്പരകളില്‍ ഭാരതത്തിന്റെ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ കളിക്കില്ല.
ഓസ്ട്രേലിയയ്ക്കെതിരായ അവസാന ടെസ്റ്റിനിടെ പുറം വേദന അനുഭവപ്പെട്ട ബുംറയെ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ വിശ്രമം നല്കാന് സെലക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നുവ്രേത. അതേസമയം, അടുത്തമാസം പാകിസ്ഥാനിലും യുഎഇയിലുമായി നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമില്‍ ബുംറ ഉപനായകനായി തിരികെയെത്തും.
ബുംറയ്ക്ക് വിശ്രമം അനുവദിക്കുമെങ്കിലും നായകന് രോഹിത് ശര്‍മ വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍ തുടങ്ങിയവര്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ കളിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനാല്‍ രോഹിത്തും കോഹ്ലിയും ഏകദിന പരമ്പരയില്‍ മാത്രമാകും കളിക്കുക. ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ഫോമിലേക്ക് മടങ്ങിയെത്താന്‍ ഇരുവര്‍ക്കും ലഭിക്കുന്ന അവസാന അവസരമാകും ഇത്. ഇവിടെയും പരാജയപ്പെട്ടാല്‍ ഒരു പക്ഷേ ഇരുവരോടും വിരമിക്കലിന് ബിസിസിഐ തന്നെ ആവശ്യപ്പെട്ടേക്കാം. ഋഷഭ് പന്തും കെ.എല്‍. രാഹുലും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തുള്ളതിനാല്‍ മലയാളി താരം സഞ്ജു സാംസണ് ടീമിലിടം നേടാന്‍ സാധ്യത കുറവാണ്. പേസര്‍ മുഹമ്മദ് ഷമിയെയും ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് മത്സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്. ഇതിനുശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: