ഇടുക്കി: സുഹൃത്തുക്കള്‍ക്കൊപ്പം പുതുവത്സരാഘോഷിക്കവെ യുവാവ് കൊക്കയില്‍ വീണ് മരിച്ചു.കരിങ്കുന്നം മേക്കാട്ടില്‍ മാത്യുവിന്റെ മകന് എബിന് മാത്യു ( 25) ആണ് ദാരുണമായി മരിച്ചത്.
എബിന് ഉള്‍പ്പെടെയുള്ള സംഘം കാഞ്ഞാര്‍ വാഗമണ്‍ റോഡില്‍ പുത്തേട് വ്യൂ പോയിന്റില്‍ എത്തിയതായിരുന്നു .ഇതിനിടെയാണ് എബിന് കാല് വഴുതി കൊക്കയിലേക്ക് വീണത്.
സുഹൃത്തുക്കള്‍ അറിയിച്ചത് പ്രകാരം കാഞ്ഞാര്‍ പൊലീസും മൂലമറ്റം അഗിനിരക്ഷാ സേനയും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ എബിനെ പുറത്തെടുത്ത് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. സംസ്കാരം പിന്നീട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: