ന്യൂഡല്‍ഹി: ശിക്ഷിക്കണമെങ്കില്‍ ശാരീരിക ബന്ധം, ലൈംഗിക ബന്ധം, ലൈംഗിക പീഡനം എന്നിവ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിക്കപ്പെടണമെന്ന് ഡല്‍ഹി ഹൈക്കോടതി. ശാരീരിക ബന്ധങ്ങളെല്ലാം ലൈംഗിക പീഡനം എന്ന് പറയാനാവില്ല. ജീവപര്യന്തം ശിക്ഷിക്കപ്പെട്ടയാളെ വിട്ടേച്ചു കൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. 2018 ല്‍ ഒരു പെണ്‍കുട്ടി നാടുവിട്ടുപോയതിനെത്തുടര്ന്ന് അമ്മ നല്കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അന്ന് 14 വയസ്സുണ്ടായിരുന്ന കുട്ടിയെയും പ്രതിയെയും പിന്നീട് കണ്ടെത്തി. എന്നാല്‍ പെണ്‍കുട്ടി സ്വന്തം തീരുമാനപ്രകാരമാണ് ഇറങ്ങിപ്പോയതെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ ഇതെങ്ങനെ ലൈംഗിക പീഡനമെന്ന് ഉറപ്പിക്കുമെന്ന് ജസ്റ്റിസ് പ്രതിഭ സിംഗ് ജസ്റ്റ അമിത് ശര്‍മ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ആരാഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: