തിരുവനന്തപുരം: 2023-24 അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍ / എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എസ്.എസ്.എല്‍.സി / ടി.എച്ച്.എസ്.എല്‍.സി, പ്ലസ് ടു / വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടുന്നവര്‍ക്കും / ബിരുദ തലത്തില്‍ 80 ശതമാനം മാര്‍ക്കോ / ബിരുദാനന്തര ബിരുദ തലത്തില്‍ 75 ശതമാനം മാര്‍ക്കോ നേടുന്ന ന്യൂനപക്ഷ മത വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുമുളള പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ് അവാര്‍ഡ് ജനസംഖ്യാനുപാതികമായി നല്‍കുന്നതിന് ജനുവരി 7 വരെ അപേക്ഷിക്കാം.
കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യന്‍ (എല്ലാ വിഭാഗക്കാരും), സിഖ്, ബുദ്ധ, ജൈന, പാഴ്സി എന്നീ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത്. 2023-24 അദ്ധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി / ടി.എച്ച്.എസ്.എല്‍.സി, പ്ലസ്ടു / വി.എച്ച്.എസ്.ഇ തലങ്ങളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ക്ക് 10,000 രൂപയും, ബിരുദ തലത്തില്‍ 80 ശതമാനം മാര്‍ക്കോ / ബിരുദാനന്തര ബിരുദ തലത്തില്‍ 75 ശതമാനം മാര്‍ക്കോ നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 15,000 രൂപയുമാണ് സ്‌കോളര്‍ഷിപ്പ് തുകയായി അനുവദിക്കുന്നത്. www.minoritywelfare.kerala.gov.in വെബ്‌സൈറ്റിലെ സ്‌കോളര്‍ഷിപ്പ് മെന്യൂ ലിങ്ക് മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: