തിരുവനന്തപുരം: കേരളത്തിന്റെ നിയുക്ത ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഇന്ന് വൈകീട്ട് സംസ്ഥാനത്തെത്തും. വൈകീട്ട് 5 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന ഗവര്‍ണറെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മന്ത്രിമാര്‍ എന്നിവരടക്കം ഉന്നത ഉദ്യോഗസ്ഥര്‍ എത്തും
നാളെ രാവിലെ 10.30ന്, സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
ഭാരതത്തിന്റെ സമ്പന്നമായ സാംസ്കാരിക, ശാസ്ത്ര, സാങ്കേതിക പൈതൃകത്തെ കേന്ദ്രീകരിച്ചുള്ള രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററില്‍ നാളെ ആരംഭിക്കുന്ന അന്താരാഷ്ട്ര സെമിനാറായിരിക്കും ഗവര്‍ണറുടെ ആദ്യ പൊതുപരിപാടി.
വികസിത ഭാരതത്തിന്റെ സമ്പന്നമായ സാംസ്കാരിക, ശാസ്ത്ര, സാങ്കേതിക പൈതൃകത്തെ കേന്ദ്രീകരിച്ചുള്ള ഈ സെമിനാറില്‍, ഭാരതീയ ജ്ഞാനത്തിന്റെ സംഭാവനകള്‍, വിദ്യാഭ്യാസ പൈതൃകം, ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകള്‍, സംസ്കൃതത്തിന്റെ പ്രാധാന്യം, എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ചര്‍ച്ചകളും, ഭാരതത്തിന്റെ ഭാവി രൂപപ്പെടുത്താനുള്ള സാധ്യതകളും ചര്‍ച്ച ചെയ്യപ്പെടും.
ആരീഫ് മുഹമ്മദ്ഖാന് അവസാനമായി പങ്കെടുത്ത് പ്രധാന പൊതുപരിപാടിയും അന്താരാഷ്ട്ര സെമിനാര്‍ ആയിരുന്നു. കേരള സര്‍വകലാശാല സംസ്കൃതം വകുപ്പ് സംഘടിപ്പിച്ച ‘ആഗോള പ്രശ്നങ്ങളും സംസ്കൃത വിജ്ഞാനധാരയും’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തതിന്റെ പേരില്‍ ഇടതു സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: