പ്രയാഗ്രാജ് (ഉത്തര്‍പ്രദേശ്): ത്രിവേണീതീരത്ത് മഹാകുംഭ ബ്രാന്‍ഡുകളുടെ വ്യാപക വിപണി തുറന്ന് യുപി കരകൗശലത്തൊഴിലാളികള്‍. 45 കോടി തീര്‍ത്ഥാടകരെ പ്രതീക്ഷിക്കുന്ന മഹാകുംഭമേളയുടെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാകും മുമ്പ് തന്നെ പുണ്യനഗരിയിലേക്കെത്തുന്നത് ആയിരങ്ങളാണ്. കുംഭമേളയുടെ ചിഹ്നങ്ങളും ചിത്രങ്ങ
ളും അടയാളപ്പെടുത്തിയ ഉത്പന്നങ്ങള്‍ക്ക് ഇപ്പോള്‍ത്തന്നെ ആവശ്യക്കാരേറെ. 20-25 ശതമാനം വരെ വര്‍ധനവ് വിപണിയില്‍ ഇതിനകം ഉണ്ടായി എന്നാണ് വ്യാപാരികള്‍ പറയുന്നത്.
ഉത്തര്‍പ്രദേശിലെ വ്യാപാര മേഖലയിലുടനീളം മഹാകുംഭ ബ്രാന്‍ഡ് തരംഗമാവുകയാണ്. തുണിസഞ്ചികള്‍ മുതല്‍ വസ്ത്രങ്ങള്‍ വരെ ഈ ബ്രാന്‍ഡിലാണ് പുറത്തിറങ്ങുന്നത്. പുതുവത്സര സമ്മാനങ്ങളുടെ പട്ടികയിലും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത് മഹാകുംഭ ഇനങ്ങളാണ്.
മഹാകുംഭ് ലോഗോ ഉള്‍ക്കൊള്ളുന്ന 14 സ്റ്റേഷനറി ഇനങ്ങളുടെ പരമ്പര തന്നെ പുറത്തിറക്കിയാണ് പ്രയാഗ്രാജിലെ സീറോ റോഡ് പ്രദേശത്തെ ഭഗവതി പേപ്പേഴ്സ് ട്രേഡിങ് ഉടമ അരവിന്ദ്കുമാര്‍ അഗര്‍വാള്‍ ശ്രദ്ധേയനായത്. ഡയറികള്‍, ഫയല്‍ ബോക്സുകള്‍, കലണ്ടണ്ടറുകള്, പേനകള്‍, പെന്‍ സ്റ്റാന്‍ഡുകള്‍, കീ ചെയിനുകള്‍ തുടങ്ങിയവയ്ക്ക് ആവശ്യക്കാരേറെയാണ്. പ്ലാസ്റ്റിക് പൂര്‍ണമായും വിലക്കിയിട്ടുള്ളതിനാല്‍ പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളാണ് പുറത്തിറക്കുന്നതെന്ന് അഗര്‍വാള്‍ പറഞ്ഞു.
ചണം, കോട്ടണ്‍ ബാഗുകള്‍ പുറത്തിറക്കിയ ശിവ ഇന്റര്‍നാഷണല്‍ ഉടമ ഗോപാല്‍ പാണ്ഡെയ്ക്ക് 25000ത്തിലധികം യൂണിറ്റുകളില്‍ നിന്നാണ് ഓര്‍ഡര്‍ ലഭിച്ചത്. അയോദ്ധ്യയില്‍
പ്രാണപ്രതിഷ്ഠാ വേളയിലുണ്ടണ്ടായ അതേ തരംഗമാണ് കുംഭമേളയുടെ കാലത്ത് സംസ്ഥാനത്തെ വിപണികളിലുണ്ടായരുന്നതെന്ന് ഇവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: