പെരുമ്പാവൂർ : മൊബൈൽ മോഷണക്കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ സ്വദേശികൾ അറസ്റ്റിൽ. ആസാം മാരിഗൗൻ സ്വദേശി മെയ്നുൽ ഹഖ് (24), ആസാം നാഗൗൻ സ്വദേശി സഹിരുൽ ഹഖ് (28) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്.
29 ന് രാവിലെ 8:30 ന് ആണ് സംഭവം. പെരുമ്പാവൂർ മുകളിലെ ബസ് സ്റ്റാൻ്റിൽ ബസ് കയറുന്നതിന് ബസിനടുത്ത് നിൽക്കുകയായിരുന്ന യുവതിയുടെ ബാഗിൽ സൂക്ഷിച്ചിരുന്ന മൊബൈലാണ് മോഷ്ടിച്ചത്.
തുടർന്ന് ഫോൺ സിം ഊരിമാറ്റിയ ശേഷം 1500 രൂപയ്ക്ക് ഒരു ഇതര സംസ്ഥാനത്തൊഴിലാളിക്ക് വിറ്റു. ഇൻസ്പെക്ടർ ടി.എം സൂഫി, എസ് ഐ പി.എം റാസിഖ് എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: