ന്യൂദല്‍ഹി: 2026 ആവുന്നതോടെ ചൈനയെ പിന്തള്ളി ഭാരതം ആപ്പിളിന്റെ ലോകത്തിലെ മൂന്നാമത്തെ വലിയ വിപണിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം ആപ്പിള്‍ ഉത്പന്നങ്ങളുടെ വില്‍പ്പനയില്‍ 20% വര്‍ധനവാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഹുവായ് കമ്പനിയുടെ തിരിച്ചുവരവിന്റെ ഫലമായി ആപ്പിളിന്റെ ചൈനയിലെ വിപണി വിഹിതം ഇടിഞ്ഞിരുന്നു. അതിനാല്‍ വളര്‍ന്നുവരുന്ന ഭാരതം പോലുള്ള വിപണികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആപ്പിളിന്റെ പദ്ധതി.
നിലവില്‍, ആപ്പിളിന്റെ വളര്‍ന്നുവരുന്ന വിപണികളില്‍ ഭാരതം അഞ്ചാം സ്ഥാനത്താണ്. ജപ്പാനെയും യുകെയെയും പിന്നിലാക്കിയാണ് ഭാരതം മുന്നേറിയത്. നിലവില്‍ ആപ്പിള്‍ ഉത്പന്നങ്ങളുടെ ലാഭകരമായ വിപണിയാണ് ഭാരതം. പ്രീമിയം ഉത്പന്നങ്ങളോട് ഭാരതീയര്‍ക്കുള്ള പ്രിയമാണ് ഇതിനുപിന്നിലെന്നാണ് വിലയിരുത്തല്‍.
ഭാരതത്തിലെ ആപ്പിളിന്റെ ഉപഭോക്തൃ അടിത്തറ വര്‍ധിക്കാന്‍ നിരവധി കാരണങ്ങളാണ് വ്യവസായ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇടത്തരം സാമ്പത്തിക വിഭാഗത്തിന് ആപ്പിളിന്റെ ഉയര്‍ന്ന നിലവാരമുള്ള ഉത്പന്നങ്ങള്‍ താങ്ങാനാവുന്നതാക്കിത്തീര്ത്ത ഫിനാന്‍സിങ് ഓപ്ഷനുകള്‍, ഉത്പന്നങ്ങളുടെ ഉത്സവ സീസണിലെ ഗണ്യമായ കിഴിവുകള്‍ എന്നിവ ഭാരതത്തിലെ വില്പന വര്‍ധിക്കാന്‍ കാരണമായി.
ഈ വര്‍ഷം അവസാനത്തോടെ 12 ദശലക്ഷത്തിലധികം ഐഫോണുകള്‍ ആപ്പിള്‍ ഭാരതത്തിലേക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും പുതിയ ഐഫോണ്‍ മോഡലുകളുടെ വില്പനയില് ഡിസംബര്‍ അവസാനത്തോടെ നാല് ദശലക്ഷം യൂണിറ്റുകളുടെ വര്‍ധനവുണ്ടാക്കും. കൂടാതെ അടുത്തവര്‍ഷം വിതരണം 14-15 ദശലക്ഷത്തിലെത്തിക്കുകയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: