കൊച്ചി: കൊച്ചി അന്താരാഷ്ട പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തില്‍ എം.ടി. വാസുദേവന്‍ നായര്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
മുന്‍ എംപി ഡോ. സെബാസ്റ്റ്യന്‍ പോള്‍ അനുസ്മരണം പ്രഭാഷണം നടത്തി. എംടിയുടെ രചനയുടെ ചാരുത മികച്ച പദവിന്യാസത്തിനുള്ള കഴിവായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. കാലമാണ് മൂല്യം നിര്‍ണ്ണയിക്കുന്നത്, എംടിയെ ഉയരത്തിലെത്തിച്ചതും കാലമാണെന്നും സെബാസ്റ്റ്യന്‍ പോള്‍ അനുസ്മരിച്ചു.
എംടി വാക്കുകള്‍ക്കായി കാത്തിരിക്കാന്‍ തയാറായിരുന്ന എഴുത്തുകാരനാണെന്ന് സാഹിത്യകാരന് കെ.എല്‍. മോഹനവര്‍മ്മ പറഞ്ഞു. കൃത്യമായ പദങ്ങള്ക്കായി കാത്തിരിക്കാന്‍ അദ്ദേഹത്തിന് മടിയില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വിശ്വസാഹിത്യത്തില്‍ മുമ്പനായിരുന്നു എംടിയെന്ന് ജസ്റ്റിസ് പി.എസ്. ഗോപിനാഥന് അനുസ്മരിച്ചു.
എംടിയുടെ സാഹിത്യമാണ് എന്നെ എഴുത്തുകാരിയാക്കിയതെന്ന ശ്രീകുമാരി രാമചന്ദ്രനും അനുസ്മരിച്ചു. എംടി എന്ന എഡിറ്റര്‍ മലയാളത്തിലെ നിരവധി സാഹിത്യകാരന്മാരെ കൊണ്ടുവന്നുവെങ്കിലും അത് ഭാവിക്കാതെ നടന്നയാളാണെന്നും യാത്രകളില്‍ ധാരാളം സംസാരിച്ചിരുന്നതായും ലളിത കലാ അക്കാദമി മുന്‍ സെക്രട്ടറി ആര്. ഗോപാലകൃഷ്ണന് അനുസ്മരിച്ചു.
യോഗത്തില്‍ റ്റി.ജെ. വിനോദ് എംഎല്‍എ, ഇ.എന്‍. നന്ദകുമാര്‍, ശ്രീമൂലനഗരം മോഹന്‍, അഡ്വ. പ്രേമചന്ദ്രന്, സിഐസിസി ജയചന്ദ്രന്, ആര്.ഗോപാലകൃഷ്ണന്, ഡോ.ഗോപിനാഥ് പനങ്ങാട്, അഡ്വ. ഡി.ബി. ബിനു, പത്മകുമാര്‍,അഡ്വ. ശിവന് മഠത്തില്‍, അഡ്വ. ഇബ്രാഹിം ഖാന് എന്നിവര്‍ എംടിയെ അനുസ്മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: