ന്യൂദല്‍ഹി: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 100ാം വാര്‍ഷികമായ 2047ല്‍ ചന്ദ്രനില്‍ ഇന്ത്യയുടെ പതാക പറക്കുമെന്ന് ഐഎസ്ആര്‍ഒ. 2040ല്‍ ഇത് ചെയ്യാനാണ് ലക്ഷ്യമിടുന്നതെങ്കിലും 2047നപ്പുറത്തേക്ക് ഇത് നീളില്ലെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് എന്‍ഡിടിവിയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഇന്ത്യന്‍ പൗരന്‍ അവിടെ പോകുമെന്നും തിരിച്ചുവരുമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് പറഞ്ഞു. 2025ല്‍ ഇന്ത്യ സ്വന്തം ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു
ശുക്രനിലേക്കും ഒരു പര്യവേക്ഷണസംഘത്തെ പറഞ്ഞയക്കും. ബഹിരാകാശപദ്ധതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് അടുത്ത 25 വര്‍ഷത്തേക്ക് കാഴ്ചപ്പാട് രൂപീകരിക്കുന്നതെന്നും എസ്. സോമനാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: