കൊല്ലം: ശാസ്താംകോട്ടയില്‍ പെയിന്റിംഗ് തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.കമ്പി വടികൊണ്ടുള്ള അടിയേറ്റ് ആലപ്പുഴ കോട്ടപ്പുറം സ്വദേശി വിനോദാണ് കൊല്ലപ്പെട്ടത്.
സംഭവത്തെ തുടര്‍ന്ന് അയത്തില്‍ സ്വദേശി രാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെയിന്റിംഗ് ജോലിക്കായി ശാസ്താംകോട്ടയിലെ ഒരു ഹാളില്‍ താമസിക്കുകയായിരുന്നു ഇരുവരും.
ബുധനാഴ്ച പുലര്‍ച്ചയോടെ പെയിന്റിംഗ് സാമഗ്രികള്‍ ഇറക്കാനെത്തിയ ആളുടെ മുന്നിലായിരുന്നു അക്രമം നടന്നത്. ഇരുവരും മദ്യലഹരിയിലായിരുന്നെന്നു.സംഭവ ശേഷം ഒളിവില്‍ പോയ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പിടികൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: