ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രിയും ബിജെപി സ്ഥാപകനേതാവുമായ അടല്‍ ബിഹാരി വാജ്പേയിയുടെ നൂറാം ജന്മവാര്ഷിക ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ ജനക്ഷേമ പദ്ധതികള്‍ക്കും വ്യത്യസ്തമാര്‍ന്ന പരിപാടികള്‍ക്കും ഇന്ന് ആരംഭം കുറിക്കും.
വാജ്പേയി ജന്മദിനം സദ്ഭരണ ദിവസമായി ആചരിക്കുന്നതിന് പുറമേയാണിത്. രാവിലെ ദല്‍ഹിയിലെ സദൈവ് അടലില്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ത്ഥനാ സഭയും നടക്കും. രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ പങ്കെടുക്കും.
മധ്യപ്രദേശിലെ ഖജുരാഹോയില്‍ ഉച്ചയ്ക്ക് 12.30ന് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കും. സ്മരണിക സ്റ്റാമ്പും നാണയവും പ്രകാശനം ചെയ്യും.
കെന്‍-ബേത്വ നദികളെ ബന്ധിപ്പിക്കുന്ന ദേശീയ പദ്ധതിക്കും 1153 അടല്‍ ഗ്രാമം സുശാസന്‍ കെട്ടിടങ്ങള്‍ക്കും തറക്കല്ലിടും. ഓംകാരേശ്വര്‍ ഫ്ളോട്ടിങ് സോളാര്‍ പദ്ധതിയുടെ ഉദ്ഘാടനവും നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: