കൊച്ചി: കൊച്ചിയില്‍ അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരായ രണ്ട് പൊലീസുകാർ പിടിയില്‍. ട്രാഫിക് ഈസ്റ്റ് സ്റ്റേഷനിലെ എഎസ്ഐ രമേശന്, പാലാരിവട്ടം സ്റ്റേഷനിലെ എഎസ്ഐ ബ്രിജേഷ് എന്നിവരാണ് അറസ്റ്റിലായത്. എഎസ്ഐമാരായ ബ്രിജേഷ്, രമേശൻ എന്നിവരെയാണ് കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബറിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ട്രാഫിക് ഈസ്റ്റ് സ്റ്റേഷനിലെ എഎസ്ഐ രമേശൻ, പാലാരിവട്ടം എഎസ്ഐ ബ്രിജേഷ് എന്നിവരെയാണ് കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും കടവന്ത്രയിലെ ലോഡ്ജ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച സംഘത്തിന്റെ ബെനാമികളാണ്.
കൊച്ചിയിൽ പ്രവർത്തിക്കുന്ന അനാശ്യാസ്യ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയെ തുടർന്ന് കഴിഞ്ഞ ഒക്ടോബറിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനിടയിലാണ് കടവന്ത്രയിലെ ഒരു അനാശ്യാസ കേന്ദ്രത്തിന്റെ നടത്തിപ്പിൽ രണ്ട് പൊലീസുകാർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബ്രിജേഷിനും രമേശനും എതിരെ തെളിവുകളും ലഭിച്ചു. ഇതെ തുടർന്ന് രണ്ട് പേരെയും കസ്റ്റഡിയിൽ എടുത്ത് കടവന്ദ്ര പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് എഎസ്ഐ രമേശന്റേയും എസ്ഐ ബ്രിജേഷിന്റേയും അറസ്റ്റ് രേഖപ്പെടുത്തിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: