കൊല്‍ക്കത്ത: ഗവര്‍ണര്‍ എഴുതിയ ക്രിസ്മസ് ഗാനങ്ങളും അതിനൊപ്പം കുട്ടികള്‍ കാഴ്ചവെച്ച ആനന്ദനൃത്തവും വിഭവസമൃദ്ധമായ ചായസല്ക്കാരവുമൊക്കെയായി ബംഗാള്‍ രാജ്ഭവനില്‍ നടന്ന ക്രിസ്മസ് ആഘോഷം ബംഗാള്‍ – കേരള സൗഹൃദപഥത്തില്‍ മറ്റൊരു നാഴികക്കല്ലായി
ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് മുന്‍കൈയെടുത്ത് രാജ്ഭവനില്‍ ഒരുക്കിയ ഊഷ്മളമായ ആഘോഷവിരുന്നില്‍ ബംഗാളിലും കേരളത്തിലും നിന്നുള്ള പ്രമുഖ പുരോഹിതരും സാമൂഹികസേവകരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു. ആര്‍ച്ച് ബിഷപ്പ് തോമസ് ഡിസൂസ ക്രിസ്മസ് സന്ദേശം നല്കി.
അംതാല കെ ഇ കാര്‍മല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് ഗവര്‍ണര്‍ എഴുതിയ കവിതയെ ആസ്പദമാക്കി ക്രിസ്മസ് കരോള്‍ ഒരുക്കിയത്. സാരംഗബാദ് കാര്‍മല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അതിനൊപ്പം ചുവടുവെച്ചു. സാന്താക്ലോസുകള്‍ രാജ്ഭവന് അങ്കണത്തില്‍ ആര്‍ത്തുല്ലസിച്ചു. ആശംസകളും സമ്മാനങ്ങളും കൈമാറി അവര്‍ സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും സന്തോഷം പങ്കുവെച്ചു.
ബെത്ലഹേം, കാല്‍വരി തുടങ്ങി യേശുക്രിസ്തുവുമായി ബന്ധപ്പെട്ട പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിന്റെ ഹൃദ്യാനുഭവങ്ങള്‍ പങ്കുവെച്ചുള്ള ഗവര്‍ണര്‍ ആനന്ദബോസിന്റെ വികാരനിര്‍ഭരമായ പ്രസംഗം ആഘോഷവേദിയില്‍ വിസ്മയം തീര്‍ത്തു. ലേഡി ഗവര്‍ണര്‍ ലക്ഷ്മി ആനന്ദബോസും ഉടനീളം പങ്കെടുത്തു.
ഗവര്‍ണറായി ചുമതലയേറ്റവര്ഷം ആനന്ദബോസ് തന്റെ ക്രിസ്മസ് ആഘോഷിച്ചത് ന്യൂദല്‍ഹിയിലെ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ ആയിരുന്നു. ക്രിസ്മസ്ആഘോഷങ്ങള്‍ക്ക് ആശംസയര്‍പ്പിക്കാന്‍ പ്രധാനമന്ത്രി അവിടം സന്ദര്‍ശിച്ചിരുന്നു.കഴിഞ്ഞവര്‍ഷവും ബംഗാള്‍ രാജ്ഭവനില്‍ ഗവര്‍ണറുടെ നേതൃത്വത്തില്‍ വിപുലമായ ക്രിസ്മസ് ആഘോഷംനടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: