Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മുഹമ്മദ് യൂനസിലൂടെ ഡീപ് സ്റ്റേറ്റ് ലക്ഷ്യമിടുന്നത് എന്ത്? ഇന്ത്യയില്‍ ഭീകരാക്രമണം അഴിച്ചുവിടുക, അത് വഴി മോദിയെ വീഴ്‌ത്തുക എന്നതോ?

നോബല്‍ സമ്മാനജേതാവായ, 100 കോടി ഗ്രാമീണ്‍ബാങ്ക് എന്ന മൈക്രോഫിനാന്‍സ് കമ്പനിയില്‍ നിന്നും തിരിമറി നടത്തിയ മുഹമ്മദ് യൂനസ് എന്ന നേതാവ് കലാപം നടക്കുകയും അവിടുത്തെ പ്രധാനമന്ത്രിയെ ഓടിക്കുകയും ചെയ്ത ശേഷം രാജ്യം നേരെയാക്കുന്നതിന് പകരം ഇന്ത്യയ്‌ക്കെതിരെ കലിതുള്ളുന്നതിന്റെ അര്‍ത്ഥമെന്താണ് ? അദ്ദേഹം മറ്റാരുടെയോ അജണ്ടയ്‌ക്ക്നുസരിച്ച് പ്രവര്‍ത്തിക്കുന്നു എന്നാണ്.

Janmabhumi Online by Janmabhumi Online
Dec 24, 2024, 08:53 pm IST
in World
ബംഗ്ലാദേശ് ജയിലില്‍ നിന്നും വിട്ടയച്ചവര്‍: ഇന്ത്യയില്‍ നിരവധി ബോംബ് സ്ഫോടനം നടത്തിയ  ഭീകരന്‍ അബ്ദുസമദ് പിന്‍റു (ഇടത്ത്) ഇന്ത്യയിലേക്ക് ആയുധം കടത്തിയ ലുത്ഫൊസ്സമാന്‍ ബാബര്‍ (നടുവില്‍), ഇന്ത്യയില്‍ ജിഹാദി ശൃംഖല സൃഷ്ടിക്കാന്‍ ശ്രമിച്ച അല്‍ ക്വെയ്ദ ബന്ധമുള്ള അന്‍സറുള്ള ബംഗ്ലാ ടീം (എബിടി) എന്ന തീവ്രവാദസംഘടനയുടെ നേതാവ് ജഷിമുദ്ദീന്‍ റഹ്മാനി(വലത്ത്)

ബംഗ്ലാദേശ് ജയിലില്‍ നിന്നും വിട്ടയച്ചവര്‍: ഇന്ത്യയില്‍ നിരവധി ബോംബ് സ്ഫോടനം നടത്തിയ ഭീകരന്‍ അബ്ദുസമദ് പിന്‍റു (ഇടത്ത്) ഇന്ത്യയിലേക്ക് ആയുധം കടത്തിയ ലുത്ഫൊസ്സമാന്‍ ബാബര്‍ (നടുവില്‍), ഇന്ത്യയില്‍ ജിഹാദി ശൃംഖല സൃഷ്ടിക്കാന്‍ ശ്രമിച്ച അല്‍ ക്വെയ്ദ ബന്ധമുള്ള അന്‍സറുള്ള ബംഗ്ലാ ടീം (എബിടി) എന്ന തീവ്രവാദസംഘടനയുടെ നേതാവ് ജഷിമുദ്ദീന്‍ റഹ്മാനി(വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ധാക്ക: ബംഗ്ലാദേശിലൂടെ ഇന്ത്യയിലെ മോദി സര്‍ക്കാരിനെ വീഴ്‌ത്തുക എന്നത് അമേരിക്ക കേന്ദ്രീകരിച്ചുള്ള ഡീപ് സ്റ്റേറ്റിന്റെ ഗൂഢപദ്ധതിയാണെന്ന് ഈയിടെ ചില വെളിപ്പെടുത്തലുകള്‍ പുറത്ത് വന്നിരുന്നു. നോബല്‍ സമ്മാനജേതാവായ, 100 കോടി ഗ്രാമീണ്‍ബാങ്ക് എന്ന മൈക്രോഫിനാന്‍സ് കമ്പനിയില്‍ നിന്നും തിരിമറി നടത്തിയ മുഹമ്മദ് യൂനസ് എന്ന നേതാവ് കലാപം നടക്കുകയും അവിടുത്തെ പ്രധാനമന്ത്രിയെ ഓടിക്കുകയും ചെയ്ത ശേഷം രാജ്യം നേരെയാക്കുന്നതിന് പകരം ഇന്ത്യയ്‌ക്കെതിരെ കലിതുള്ളുന്നതിന്റെ അര്‍ത്ഥമെന്താണ് ? അദ്ദേഹം മറ്റാരുടെയോ അജണ്ടയ്‌ക്ക്നുസരിച്ച് പ്രവര്‍ത്തിക്കുന്നു എന്നാണ്.

ഓരോ ദിവസവും ഇന്ത്യയെ അസ്വസ്ഥമാക്കുന്ന പ്രവൃത്തികളിലാണ് മുഹമ്മദ് യൂനസ് ഏര്‍പ്പെടുന്നത്. കലാപം കഴിഞ്ഞ് ഷേഖ് ഹസീന ഇന്ത്യയിലേക്ക് ഓടിപ്പോയതിന് ശേഷം ആദ്യം അദാനിയ്‌ക്കുള്ള ഊര്‍ജ്ജ കരാര്‍ റദ്ദാക്കാനാണ് മുഹമ്മദ് യൂനസ് നോക്കിയത്. എത്രയോ കോടിയുടെ വൈദ്യുതോര്‍ജ്ജം കടം നല്‍കിയിട്ടും ആ കടം തിരിച്ചടയ്‌ക്കാനാല്ല, അദാനിയ്‌ക്കെതിരെ ആയുധമെടുക്കാന്‍ മുഹമ്മദ് യൂനസ് ശ്രമിക്കുമ്പോള്‍ ലക്ഷ്യം ബംഗ്ലാദേശിനെ നന്നാക്കലല്ല, ഇന്ത്യയെ ഉപദ്രവിക്കലാണ് എന്ന് വ്യക്തം.

ഷേഖ് ഹസീന അദാനിയുമായി ഊര്‍ജ്ജകരാറില്‍ ഒപ്പുവെച്ചത് 2017ല്‍ ആണ്. 25 വര്‍ഷത്തേക്കാണ് ഈ കരാര്‍. ജാര്‍ഖണ്ഡില്‍ സ്ഥാപിച്ച രണ്ട് പവര്‍ പ്ലാന്‍റുകളില്‍ നിന്നും ഇതുവരെ നല്‍കിയ വൈദ്യുതിക്ക് 65 കോടി ഡോളര്‍ ലഭിക്കാനുണ്ട്. അദാനിയുടെ കണക്ക് പ്രകാരം 90 കോടി ഡോളര്‍ ലഭിക്കാനുണ്ട്.കുടിശ്ശിക തിരിച്ചടയ്‌ക്കാതെ വീണ്ടും വൈദ്യുതി ആവശ്യപ്പെടുകയാണ് മുഹമ്മദ് യൂനസ്. ഇതോടെ വൈദ്യുതി വിതരണം വെട്ടിക്കുറിച്ചിരിക്കുകയാണ് അദാനി.

ഷേഖ് ഹസീനയെ വിട്ടുകൊടുക്കാന്‍ പല തവണ ആവശ്യം ഉന്നയിച്ച മുഹമ്മദ് യൂനസ് കഴിഞ്ഞ ദിവസം ഈ ആവശ്യം ഉന്നയിച്ച് ഇന്ത്യയ്‌ക്ക് കത്ത് നല്‍കിയിരിക്കുകയാണ്. ബംഗ്ലാദേശില്‍ ഇനിയും കലാപത്തിന്റെ കനലുകള്‍ അണയാതെ കിടക്കുമ്പോഴാണ് ഇന്ത്യയില്‍ അഭയം തേടിയ ഷേഖ് ഹസീനയെ വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിട്ടുകൊടുത്താല്‍ എന്തായിരിക്കും ഫലം എന്ന് മോദി സര്‍ക്കാരിന് നന്നായി അറിയാം. അതിനാലാണ് വിട്ടുകൊടുക്കാതിരിക്കുന്നതും.

ഷേഖ് ഹസീനയ്‌ക്ക് അഭയം നല്‍കാന്‍ ജോ ബൈഡനോടും ബ്രിട്ടനോടും ആവശ്യപ്പെട്ടെങ്കിലും മറ്റെത്രയോ തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്ന ഈ രാജ്യങ്ങള്‍ അത് അപ്പാടെ നിഷേധിച്ചതിന്റെ അര്‍ത്ഥം എന്താണ്? ഇവിടെയാണ് ഡീപ് സ്റ്റേറ്റിന്റെ അജണ്ട പുറത്തുവരുന്നത്.

എന്താണ് ഡീപ് സ്റ്റേറ്റ്?

പുതിയ രീതിയിലുള്ള കൊളോണിയലിസം തന്നെയാണോ സാമൂഹ്യസേവനം എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന എന്‍ജിഒ ഫണ്ടിംഗിലൂടെ അമേരിക്കയിലെ കമ്പനികളും (ഫോര്‍ഡ് ഫൗണ്ടേഷന്‍ മുതലായ വന്‍ സംവിധാനങ്ങള്‍) വ്യക്തികളും (ജോര്‍ജ്ജ് സോറോസ് മുതലായ ശതകോടീശ്വരന്മാര്‍) ചെയ്യുന്നത്? പണ്ട് നേരിട്ട് ആയുധവുമായി കടന്ന് വന്ന് രാജ്യങ്ങള്‍ പിടിച്ചെടുക്കുന്നതിന് പകരം പണം നല്‍കി ആ രാജ്യത്തിലെ മിടുക്കും ബുദ്ധിയുമുള്ള കൂറെപ്പേരെ എന്‍ജിഒകളുടെ ഭാഗമാക്കുന്നു. പിന്നീട് അവരെയും മറ്റ് ചില രാഷ്‌ട്രീയ, ബിസിനസ് വ്യക്തികളെയും പിടിച്ച് കലാപം നടത്തി അധികാരം പിടിക്കുന്നു. പിന്നീട് പാവ പോലുള്ള ഒരാളെ നേതാവായി നിയോഗിക്കുന്നു. ഇതാണ് ഡീപ് സ്റ്റേറ്റ് ചെയ്യുന്നത്. ഇങ്ങിനെ തങ്ങള്‍ക്കിഷ്ടമുള്ള ഒരു പാവ നേതാവിനെ അധികാരത്തില്‍ വാഴിക്കുന്നത് വഴി ആ രാജ്യത്തെ ഇഷ്ടംപോലെ കൊള്ളയടിക്കാം. നല്ല ലാഭമുള്ള ബിസിനസ്സാണിത്.

ആരെല്ലാമാണ് ഡീപ് സ്റ്റേറ്റിലെ അംഗങ്ങള്‍? ഇതില്‍ യുഎസ് സര്‍ക്കാരിലെ, പ്രത്യേകിച്ചും ഡമോക്രാറ്റ് പാര്‍ട്ടിയിലെ ഉന്നതര്‍, രഹസ്യ അംഗങ്ങളാണ്. ഇതില്‍ അമേരിക്കന്‍ രഹസ്യപ്പൊലീസുള്ളവരും (എഫ് ബിഐ, സിഐഎ പോലുള്ളവയില്‍പ്പെട്ടവര്‍) അംഗങ്ങളായിരിക്കും. അതുപോലെ സാമ്പത്തിക, വ്യാവസായിക സ്ഥാപനങ്ങളും നേതാക്കളും ഉള്‍പ്പെട്ടിരിക്കും. ഡമോക്രാറ്റുകളായ മിക്ക മുന്‍ അമേരിക്കന്‍ പ്രസിഡന്‍റുമാരും ഈ എന്‍ജിഒ സംഘങ്ങളുടെ ഭാഗമാണ്. ബില്‍ ക്ലിന്‍റണ്‍, ഹിലാരി ക്ലിന്‍റണ്‍, ഒബാമ, ജോ ബൈഡന്‍ എന്നിവര്‍. ഇങ്ങിനെ രഹസ്യമായി പ്രവര്‍ത്തിക്കുന്ന അധികാരം പ്രയോഗിക്കുന്നതില്‍ ലഹരി കണ്ടെത്തുന്ന ശക്തന്മാരുടെ ഒരു ഗ്രൂപ്പിനെയാണ് ഡീപ് സ്റ്റേറ്റ് എന്ന് വിളിക്കുന്നത്. ഇവര്‍ മറ്റ് രാജ്യങ്ങളിലെ അധികാരം പിടിച്ചെടുക്കുന്നു.

ബംഗ്ലാദേശിലെ തീവ്രവാദിനേതാക്കള്‍ക്ക് ചുവപ്പു പരവതാനി വിരിക്കാന്‍  ബില്‍ ക്ലിന്‍റണ്‍
ബില്‍ ക്ലിന്‍റന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒ ഈയിടെ ബംഗ്ലാദേശില്‍ മുഹമ്മദ് യൂനസിനും ബംഗ്ലാദേശില്‍ ഷേഖ് ഹസീനയെ അട്ടിമറിച്ച ജമാ അത്തെ ഇസ്ലാമി വിദ്യാര്‍ത്ഥി നേതാക്കളെയും ആദരിച്ചിരുന്നു. അവിടെ നടത്തിയ പ്രസംഗത്തില്‍ മുഹമ്മദ് യൂനസ് പറഞ്ഞത് ബംഗ്ലാദേശിലെ കലാപം സ്വാഭാവികമാണെന്ന് തോന്നുമെങ്കിലും അങ്ങേയറ്റം ആസൂത്രിതമായിരുന്നു എന്നാണ്. കോട്ടിട്ടാണ് ബംഗ്ലാദേശിലെ വിദ്യാര്‍ഥി കലാപത്തിന് നേതൃത്വം നല്‍കിയ ജമാ അത്തെ നേതാക്കള്‍ സ്റ്റേജില്‍ എത്തിയത്. എത്രത്തോളം പാശ്ചാത്യ രാജ്യങ്ങളിലെ എന്‍ജിഒ പിന്തുണ ഈ കലാപത്തിനുണ്ടായിരുന്നു എന്ന വ്യക്തമാക്കുന്നതാണ് ഈ അനുഭവം.

ബംഗ്ലാദേശ് ജയിലില്‍ നിന്നും തുറന്നുവിട്ടത് ആരെയൊക്കെ? ലക്ഷ്യം ഇന്ത്യയെ ആക്രമിക്കുക…അതുവഴി മോദിയെ വീഴ്‌ത്തുക

ചിറ്റഗോംഗില്‍ 2004ല്‍ പത്ത് ട്രക്കുകളോളം ആയുധങ്ങള്‍ കടത്തിയ കേസില്‍ ഷേഖ് ഹസീന ഭരണകൂടം ജയിലിലാക്കിയ ഭീകരനാണ് ലുത്ഫൊസ്സമാന്‍ ബാബര്‍. ഇദ്ദേഹത്തെ കഴിഞ്ഞ ആഴ്ചയാണ് ബംഗ്ലാദേശ് കോടതി വിട്ടയച്ചത്. ഇദ്ദേഹത്തോടൊപ്പം മറ്റ് ആറ് വധശിക്ഷയ്‌ക്ക് വിധിച്ച ഭീകരരെയും വിട്ടയച്ചിട്ടുണ്ട്. ഇന്ത്യയിലേക്ക് ആയുധങ്ങള്‍ കടത്തിയിരുന്ന ഭീകരനാണ് ലുത് ഫൊസ്സമാന്‍ ബാബര്‍. ഡിസംബര്‍ 24 ചൊവ്വാഴ്ച ബംഗ്ലാദേശ് കോടതി വിട്ടയച്ചത് ഇന്ത്യയില്‍ നിരവധി ബോംബ് സ്ഫോടനങ്ങള്‍ നടത്തിയ ഭീകരന്‍ അബ്ദുസലാം പിന്‍റുവിനെ ജയില്‍ മോചിതനാക്കി. കഴിഞ്ഞ 17 വര്‍ഷമായി ഇയാള്‍ ജയിലില്‍ കഴിയുകയായിരുന്നു. 2004ല്‍ ഗ്രനേഡ് ആക്രമണത്തിലൂടെ ഷേഖ് ഹസീനയെ വധിക്കാന്‍ ശ്രമിച്ച ഭീകരനാണ് അബ്ദുസ്സലാം പിന്‍റു. ഹുജി (ഹര്‍കത്തുള്‍ ജിഹാദ് അല്‍ ഇസ്ലാമി) എന്നറിയപ്പെടുന്ന തീവ്രവാദ സംഘടനയെ പണവും ആയുധവും നല്‍കി സജീവമാക്കി നിലനിര്‍ത്തിയ കൊടുംഭീകരനാണ് അബ്ദു സലാം പിന്‍റു. 2006ല്‍ വാരണാസിയില്‍ കോടതിക്കെട്ടിടത്തില്‍ ബോംബ് സ്ഫോടനം നടത്തിയത് അബ്ദു സലാം പിന്‍റുവിന്റെ നിര്‍ദേശപ്രകാരമാണ്. 2007ല്‍ രാജസ്ഥാനിലെ അജ്മീര്‍ ഷെറീഫ് ദര്‍ഗയില്‍ ബോംബ് സ്ഫോടനം നടത്തി. 2011ല്‍ ദല്‍ഹിയിലും അബ്ദു സലാം പിന്‍റു ബോംബ് സ്ഫോടനം നടത്തിയിരുന്നു. ലഷ്കര്‍ ഇ ത്വയിബ, ജെയിഷ് ഇ മുഹമ്മദ് എന്നീ തീവ്രവാദി സംഘടനകളായിട്ടു കൂടി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയാണ് ഹുജി. ഈ ഭീകരസംഘടനകള്‍ക്കെല്ലാം പാകിസ്ഥാന്റെ രഹസ്യസേനയായ ഐഎസ് ഐയുടെ പിന്തുണയുമുണ്ട്.

അല്‍ ക്വെയ്ദയില്‍ അംഗമായ അന്‍സറുള്ള ബംഗ്ലാ ടീം (എബിടി) എന്ന തീവ്രവാദസംഘടനയുടെ നേതാവ് ജഷിമുദ്ദീന്‍ റഹ്മാനിയെയും നേരത്തെ വിട്ടയച്ചിരുന്നു. ഇന്ത്യയില്‍ ഏറെ നാളായി ഒരു ജിഹാദി ശൃംഖല അതീവരഹസ്യമായി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകള്‍ വഴി വികസിപ്പിക്കാന്‍ ശ്രമിച്ച ഭീകരസംഘടനയാണ് എബിടി.

ഇവരെയെല്ലാം ഒന്നിച്ച് ബംഗ്ലാദേശ് പുറത്തുവിടുന്നത് വഴി മുഹമ്മദ് യൂനസ് കൃത്യമായ സന്ദേശമാണ് ഇന്ത്യയ്‌ക്ക് നല്‍കുന്നത്. ഇന്ത്യയ്‌ക്ക് നേരെ ഭാവിയില്‍ ആക്രമണങ്ങള്‍ ഉണ്ടായേക്കാം. അതായത് ഇന്ത്യയ്‌ക്ക് നേരെ ഭീകരാക്രമണങ്ങള്‍ അഴിച്ചുവിടുക. അത് വഴി മോദി സര്‍ക്കാരിനെ താഴെ വീഴ്‌ത്തുക. ഇതാണോ മഹുമ്മദ് യൂനസിന്റെയും അദ്ദേഹത്തെ കരുവാക്കി കളിക്കുന്ന അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെയും ലക്ഷ്യം.

Tags: #JashimuddinRahmani#LutfozzamanBabarterrorismDeepState#MohammedYunus#Bangladeshterror#Abdussamadpinto
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിലെ ഭീകരാക്രമണത്തിന് അസിം മുനീര്‍ വീണ്ടും പിന്തുണ പ്രഖ്യാപിച്ചതായി വിലയിരുത്തല്‍

India

ഭീകരരല്ല , പോരാളികളാണ് ; ഇന്ത്യ തീവ്രവാദം എന്ന് വിളിക്കുന്നത് നിയമാനുസൃതമായ പോരാട്ടത്തെയാണ് ; അസിം മുനീർ

India

ഇന്ത്യ തീവ്രവാദത്തിന്റെ ഏറ്റവും വലിയ സ്പോണ്‍സറെന്ന് അസിം മുനീര്‍; കിട്ടിയിട്ടും പഠിച്ചില്ലേയെന്ന് അസിം മുനീറിനോട് സോഷ്യല്‍ മീഡിയ

World

ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രം തകർത്ത് മുസ്ലീം മതഭ്രാന്തന്മാർ; ഇടക്കാല സർക്കാർ ഭീകരവാദികൾക്ക് കൂട്ടുനിൽക്കുന്നു, ശക്തമായി അപലപിച്ച് ഇന്ത്യ

World

മധ്യേഷ്യയില്‍ ഇറാന്‍ എന്ന ഭീകരതയുടെ ഹെഡ് ക്വാര്‍ട്ടേഴ്സ് തകരുന്നു; ഇനി വൈകാതെ ആയത്തൊള്ള ഖൊമേനിക്ക് പകരം മറ്റൊരാള്‍ എത്തും

പുതിയ വാര്‍ത്തകള്‍

കഥ എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശനം നടന്നു.

കോലാപുരി ചപ്പലിനെ അനുകരിച്ചുള്ള പ്രാദയുടെ 1.02 ലക്ഷം രൂപ വിലവരുന്ന ഫാഷന്‍ ചെരിപ്പ് (ഇടത്ത്) മഹാരാഷ്ടയിലെ കോലാപൂരില്‍ പരമ്പരാഗത ചെരിപ്പ് നിര്‍മ്മിക്കുന്നയാള്‍ കോലാപുരി ചപ്പല്‍ ഉണ്ടാക്കുന്നു (വലത്ത്)

പ്രാദ…ഇത് മോശമായി…ആഗോള ഫാഷന്‍ ബ്രാന്‍ഡായ പ്രാദയുടെ 1.27 ലക്ഷം വിലയുള്ള ചെരിപ്പ് ഭാരതത്തിലെ കോലാപുരി ചപ്പലിന്റെ ഈച്ചക്കോപ്പി!

ജെറിയുടെ ആൺമക്കൾ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു.

മലബാർ ലഹളയുടെ പശ്ചാത്തലത്തിലുള്ള ജഗള എന്ന ചിത്രം ജൂലൈ മാസം റിലീസിംഗ് ഒരുങ്ങുന്നു. ചിത്രത്തിന്റെ ഗാനങ്ങൾ മനോരമ മ്യൂസിക് പുറത്തിറക്കി.

കോട്ടയം മെഡിക്കൽ കോളേജ് അപകടം; ആളൊഴിഞ്ഞ കെട്ടിടമെന്ന മന്ത്രിമാരുടെ വാദം പൊളിഞ്ഞു, അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടന്ന സ്ത്രീയെ രക്ഷപ്പെടുത്തി

യൂറോപ്പ് മാതൃകയിൽ ഗൾഫും ; ഇനി ഒട്ടും വൈകില്ല , ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ താമസിയാതെ യാഥാർഥ്യമാകുമെന്ന് ജിസിസി സെക്രട്ടറി ജനറൽ 

ഡിജിറ്റല്‍ ഇന്ത്യയും അന്ത്യോദയ മുന്നേറ്റവും

തൊഴില്‍ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

വിധവകളായ സ്ത്രീകൾക്ക് ഇനി മുതൽ പ്രതിമാസം 4000 രൂപ ലഭിക്കും ; പാവപ്പെട്ട വനിതകൾക്കൊപ്പം ഗോവയിലെ ബിജെപി സർക്കാർ  

സോഷ്യലിസം, മതേതരത്വം : സിപിഎം വിലയിരുത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies