കൊച്ചി:എന്‍സിസി ക്യാമ്പില്‍ ഭക്ഷ്യവിഷബാധ. കാക്കനാട് കെഎംഎം കോളേജിലെ എന്‍സിസി ക്യാമ്പിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. 75 സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയത്. കളമശേരി മെഡിക്കല്‍ കോളേജിലും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലുമാണ് കുട്ടികള്‍ ചികിത്സ തേടിയത്. എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
തിങ്കളാഴ്ച ഉച്ചഭക്ഷണത്തിന് ശേഷമാണ് കൂടുതല്‍ പേര്‍ക്ക് അസ്വസ്ഥത കണ്ട് തുടങ്ങിയതെന്ന് വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തി. ചിലര്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. ക്യാമ്പില്‍ ചില കുട്ടികള്‍ക്ക് മര്‍ദനമേറ്റെന്നും പരാതി ഉയര്‍ന്നു.
ഭക്ഷ്യവിഷബാധ ഉണ്ടായ വാര്‍ത്ത പരന്നതോടെ കുട്ടികളുടെ രക്ഷിതാക്കള്‍ പ്രതിഷേധവുമായെത്തി. അധികൃതര്‍ കുട്ടികളെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കുന്നില്ലെന്നാണ് രക്ഷിതാക്കള്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് കുട്ടികള്‍ രക്ഷിതാക്കള്‍ക്കൊപ്പം പോയി. പൊലീസും സ്ഥലത്തെത്തി.
എന്‍സിസി 21 കേരള ബറ്റാലിയന് ക്യാമ്പില്‍ അറുന്നൂറോളം കുട്ടികളാണ് പങ്കെടുക്കുന്നത്. പത്ത് ദിവസത്തെ ക്യാമ്പാണ് സംഘടിപ്പിച്ചിട്ടുളളത്. മൂന്ന് ദിവസം മുമ്പാണ് ക്യാമ്പ് തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: